‘കുറ്റസമ്മതത്തിന്’ പിന്നാലെ ഹൂതി കേന്ദ്രങ്ങൾ തകർത്ത് യുഎസും ബ്രിട്ടനും;

0
81

വാഷിങ്ടൺ: ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്ന ഹൂതികൾക്കെതിരെ അമേരിക്കയുടെയും ബ്രിട്ടൻ്റെയും സംയുക്ത ആക്രമണം. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് യുഎസും ബ്രിട്ടനും ആക്രമണം ആരംഭിച്ചത്.

ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതായി യുഎസ് സ്ഥിരീകരണം നടത്തി. യെമനിലെ ഹൂതി താവളങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ ആക്രമണമാണ് വ്യോമാക്രമണമാണ് നടന്നത്. യെമൻ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ അൽ ഹുദൈദയിലും അമേരിക്കയുടെയും ബ്രിട്ടൻ്റെയും യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.

ഹൂതികളുള്ള ആളില്ലാ വിമാനം, കോസ്റ്റൽ റഡാർ, വ്യോമ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആവർത്തിച്ചുള്ള ആക്രമണത്തിനുള്ള മറുപടിയാണ് സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പറഞ്ഞു.

യുദ്ധക്കപ്പൽ നിന്നാണ് യു എൻ മിസൈൽ ആക്രമണം നടത്തിയത്. ക്രൂയിസ് മിസൈലുകളാണ് ഉപയോഗിച്ചത്. തലസ്ഥാനമായ സന, ഹൂത്തി ചെങ്കടൽ തുറമുഖ ശക്തികേന്ദ്രമായ ഹുദൈദ എന്നിവയുൾപ്പെടെ 12 ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.കപ്പലുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സാധ്യമായ നടപടികൾ തുടരുമെന്ന സൂചനയാണ് ബൈഡൻ നൽകുന്നത്.

2016ന് ശേഷം യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ഹൂതികൾക്കെതിരായ തിരിച്ചടികൾക്ക് ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾ പിന്തുണ നൽകിയതായി നേതാക്കൾ പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ഹൂതികൾക്കെതിരായ ആക്രമണത്തിന് പിന്തുണ നൽകി രംഗത്ത് എത്താനുള്ള സാധ്യതയുണ്ട്. യുഎസും ബ്രിട്ടനും നടത്തിയ ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഒരു ഹൂതി ഉദ്യോഗസ്ഥൻ പറഞ്ഞു.യെമനിലെ ഹൂതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ അമേരിക്കയും ബ്രിട്ടനും ആക്രമണം ആരംഭിച്ചതായി നാല് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികളാണ്.

ആഭ്യന്തരയുദ്ധത്തിൽ യെമന്റെ ഭൂരിഭാഗവും പ്രദേശങ്ങളും ഹൂതികൾ നിയന്ത്രണത്തിലാക്കിയിരുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസിന് പിന്തുണ നൽകുന്നതിനായിട്ടാണ് ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾ ലക്ഷ്യമാക്കി ഹൂതികൾ ആക്രമണം നടത്തുന്നത്. ഹൂതികളുടെ ആക്രമണം ഉണ്ടായതോടെ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള സുപ്രധാന കപ്പൽ ചാൽ പല രാജ്യങ്ങളും ഒഴിവാക്കിയിരുന്നു.

വൻ സാമ്പത്തിക നഷ്ടത്തിനും ചരക്കുകൈമാറ്റം വൈകുന്നതിനും തിരിച്ചടിയാകുകയും ചെയ്തു.യുഎസ് – ബ്രിട്ടൻ സംയുക്ത ആക്രമണത്തിൻ്റെ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ഹൂതികൾ പുറത്തുവിട്ടിട്ടില്ല. കനത്ത് വ്യോമാക്രമണമാണ് ഹൂതികൾക്കെതിരെയുണ്ടായത്. ഹൂതികൾക്ക് ഇറാന്റെ പിന്തുണയുണ്ടെങ്കിലും ഇറാൻ്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. സ്വന്തമായി യുദ്ധക്കപ്പൽ ഉൾപ്പെടെ വലിയ തോതിൽ ആയുധ ബലമുള്ള ഹൂതികളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത അമേരിക്കയും ബ്രിട്ടനും തള്ളിക്കളഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here