തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അസ്ഥാനം അടച്ചിടാന്‍ തീരുമാനം. വനിതാ പോലീസിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനം അടക്കുന്നത്. ഫോര്‍ട്ട് സ്റ്റേഷനിലെ പ്രത്യേക ഡ്യൂട്ടിക്ക് ശേഷം മടങ്ങി എത്തിയപ്പോഴാണ് ഉദ്യോഗസ്ഥക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചടിനാണ് തീരുമാനം. അണു വിമുക്തമാക്കിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.