ശിവശങ്കറിനെ മുഖ്യമന്ത്രി നിയമിച്ചത് ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന പ്രവർത്തനമാണ് ശിവശങ്കറില്‍ നിന്നുണ്ടായത്. സ്വര്‍ണക്കടത്തിനെ ചാരക്കേസിനോടും കോടിയേരി ഉപമിച്ചു.
അന്ന് ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ബന്ധിപ്പിച്ച് കഥകളുണ്ടാക്കി. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ല. സ്വര്‍ണത്തിന് നിറം ചുവപ്പല്ല, കാവിയും പച്ചയുമെന്നും കോടിയേരി ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു.