സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ലീഡ് (റിസര്‍ച്ച്) സ്ഥാനത്തേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. പ്രസ്തുത തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. പരമാവധി പ്രായപരിധി 32 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 60000 രൂപ ശമ്പളം ലഭിക്കും. രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കമ്മിറ്റിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇത് കൂടുതല്‍ നീട്ടുകയും ചെയ്യാം. കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷാ ഫോമുകള്‍ക്കൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും അറ്റാച്ചു ചെയ്യണം.
ഏപ്രില്‍ 20 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ (സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്) ബിരുദാനന്തര ബിരുദം (2 വര്‍ഷം)/ മാസ്റ്റര്‍ ബിരുദം (1 വര്‍ഷം) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എംബിഎ പോലുള്ള സാങ്കേതിക യോഗ്യതയോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് മാനേജ്മെന്റ്/ സ്പോര്‍ട് സയന്‍സ്/ പെര്‍ഫോമന്‍സ് അനാലിസിസ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര ഡിപ്ലോമ സ്‌പെഷ്യലൈസേഷന്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ ബിരുദം ഉണ്ടായിരിക്കുന്നത് അഭികാമ്യം.ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുമാന സ്ഥിതിവിവരക്കണക്കുകള്‍, റിഗ്രഷന്‍ അനാലിസിസ്, വര്‍ഗീകരണം തുടങ്ങിയ ഡാറ്റാ സയന്‍സ് രീതികളില്‍ പ്രസക്തമായ അനുഭവം ഉണ്ടായിരിക്കണം.