അമലാ പോള്‍ നായികയായി ശ്രദ്ധ നേടിയ തമിഴ് ചിത്രമായിരുന്നു ആടൈ. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ശ്രദ്ധ കപൂര്‍ നായികയായേക്കുമെന്നാണ് റിപ്പോർട്ട്. രത്‍ന കുമാര്‍ ആയിരുന്നു ആടൈ സംവിധാനം ചെയ്‍തത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ ചിത്രത്തിന് ലഭിച്ചു. അമലാ പോളിന്റെ അഭിനയത്തെ ആരാധകര്‍ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോഴും രത്‍നകുമാര്‍ തന്നെയാകും സംവിധാനം ചെയ്യുക. ആരൊക്കെയാകും അഭിനയിക്കുക എന്നത് വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. ശ്രദ്ധ കപൂറുമായി പ്രാഥമിക ചര്‍ച്ച നടന്നിട്ടുണ്ട്. ശ്രദ്ധ കപൂര്‍ സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.