ഗോവ: ബീച്ചില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വെച്ചാണ് പൂനം നഗ്ന വീഡിയോ ഷൂട്ട് ചെയ്തതെന്നാരോപിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമായിരുന്നു താരത്തിനെതിരെ പരാതി നല്‍കിയത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഡാമിന് സമീപത്ത് മല്ലുകാര്‍ജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നു . പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പോണോഗ്രഫിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനം