വയനാട്: പയ്യമ്പള്ളിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ ആദിവാസി കോളനിയിലെ ഉളിയൻ ആണ് മരിച്ചത്. കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിലാണ് ഉളിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ തോട്ടത്തിന് ചുറ്റും ചെറിയ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.