ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാര്‍ഹം എന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‍നാട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു.
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി അതൃപ്‍തി അറിയിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശയില്‍ രണ്ട് വര്‍ഷമായി ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല.പേരറിവാളിന്‍റെ പരോള്‍ അപേക്ഷ പരിഗണിക്കവെ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് അസംതൃപ്തി പ്രകടമാക്കിയത്. ഗവര്‍ണറുടെ തീരുമാനം വൈകുമ്ബോള്‍ എന്ത് ചെയ്യാനാകുമെന്ന് ബന്ധപ്പെട്ട അഭിഭാഷകര്‍ പറയണമെന്ന് കോടതി പറഞ്ഞു. പരോള്‍ അപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 23ലേക്ക് മാറ്റി.