ഭോപ്പാല്‍: മധ്യപ്രദേശില്‍ ചൈനീസ് പടക്കങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ജയില്‍ ശിക്ഷ. ചൈനീസ് പടക്കങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് ആക്‌ട് പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ചൈനീസ് പടക്കങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വിധമാണ് നിയമം.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി. ചൈനയില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അതിന് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ദൈവങ്ങളുടെ പടമുള്ള പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഇത് സര്‍ക്കാരിന്‍െ്‌റ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും നിരോധനമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.