പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്ഘാടനം നിർവ്വഹിച്ച ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ ചിത്രങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നതാണ് …
ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്ന ഈ റോഡ് ഡല്‍ഹിക്കും ചിത്രകൂടിനും ഇടയിലുള്ള യാത്രാ സമയം 14 മണിക്കൂറില്‍ നിന്ന് 8 മണിക്കൂറായി കുറയ്ക്കുന്നു .. ചിത്രകൂട്ടിലെ ഭരത്കുപ്പില്‍ നിന്ന് ആരംഭിക്കുന്ന പാത ഇറ്റാവയില്‍ വെച്ച് ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ സന്ധിക്കും. ഇറ്റാവ, ഔറയ്യ, ജലൗന്‍, ഹമീര്‍പൂര്‍, മഹോബ, ബാന്ദ, ചിത്രകൂട് തുടങ്ങിയ ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേ, യമുന എക്സ്പ്രസ് വേ എന്നിവ വഴി ഡല്‍ഹി എന്‍സിആറുമായിട്ടാണ് ബന്ധിപ്പിക്കുന്നത് .. ഇത് വഴി ഈ മേഖലയിൽ വന്‍ തോതിലുള്ള വികസനത്തിനും കാരണമാകും. ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി പദ്ധതിയുടെ വിജയത്തിലും ഈ പാത ഏറെ നിര്‍ണായകമാണ്. .
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മരണാര്‍ത്ഥം എക്സ്പ്രസ് വേയ്ക്ക് അടല്‍ പാത എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
14 വലിയ പാലങ്ങളും 268 ചെറു പാലങ്ങ ളും 18 ഫ്‌ളൈ ഓവറുകളും 6 ടോള്‍ പ്ലാസകളും, 7 റാമ്പ് പ്ലാസകളും 214 അണ്ടര്‍ പാസുകളും അടങ്ങുന്നതാണ് പാത. 296 കിലോമീറ്ററാണ് ഈ എക്‌സ്പ്രസ് വേയുടെ ദൂരം. നാലു വരിയില്‍ നിര്‍മിച്ച പാത ഭാവിയില്‍ ആറുവരിപ്പാതയായി വികസിപ്പിക്കാനും സാധിക്കും.