കൊച്ചി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ച കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴ് മുതൽ പുനരാരംഭിക്കും. കേന്ദ്ര സർക്കാർ അൺലോക്ക് നാലിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതോടെയാണ് സർവീസ് പുനരാരംഭിക്കാൻ തുടങ്ങിയത്.
രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് മെട്രോ സർവീസുകൾ നിർത്തിവെച്ചത്. സർവീസ് ആരംഭിക്കുമ്പോൾ ഇരുപത് മിനിറ്റിന്റെ ഇടവേളകളിലായിരിക്കും ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുക. രാവിലെ ഏഴ് മുതൽ എട്ട് വരെയായിരിക്കും സർവീസ്.