ലീഗ് വണ്ണിൽ പി.എസ് ജി ക്ക് ജയം

0
194

ലീഗ് വണില്‍ പി എസ് ജിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തില്‍ നീസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. എമ്ബപ്പെ, ഇക്കാര്‍ഡി, മാര്‍ക്കിനസ് എന്നിവരൊക്കെ കൊറോണ ഭേദമായി കളത്തില്‍ തിരികെയെത്തിയ ദിവസമായിരുന്നു ഇന്ന്. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

കളിയുടെ 38ആം മിനുട്ടില്‍ എമ്ബപ്പെ തന്നെയാണ് പി എസ് ജിയുടെ ആദ്യ ഗോള്‍ നേടിയത്. ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു എമ്ബപ്പെയുടെ സീസണിലെ ആദ്യ ഗോള്‍ വന്നത്. പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്ബ് ഡി മറിയ പി എസ് ജിയുടെ രണ്ടാം ഗോളും നേടി രണ്ടാം പകുതിയില്‍ മാര്‍ക്കിനസിന്റെ സ്ട്രൈക്കാണ് പി എസ് ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ലീഗില്‍ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പി എസ് ജിക്ക് ആറു പോയിന്റാണ് ഉള്ളത്. ലീഗില്‍ എട്ടാം സ്ഥാനത്താണ് പി എസ് ജി ഇപ്പോള്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here