ആരോഗ്യ സംരക്ഷണം എന്നത് ഭക്ഷണം കൊണ്ട് കൂടി സംരക്ഷിക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കണം എന്നതാണ്. ചില അവസരങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അത് എങ്ങനെ കഴിക്കണം എന്നുള്ളതാണ് കൂടുതല്‍ പോഷകങ്ങള്‍ നല്‍കുന്നത്. കാരണം ചിള ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അതില്‍ ചിലതാണ് ബദാം ഉണക്കമുന്തിരി തുടങ്ങിയവ. എന്നാല്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ എന്ത് ഗുണമാണ് ഇത് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നമുക്കൊന്ന് നോക്കിയാലോ?
രാത്രി കുതിര്‍ത്ത് വെച്ച് രാവിലെ ഉപയോഗിക്കുന്നതിലൂടെ അവ കൂടുതല്‍ ആരോഗ്യകരമാകും. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഭക്ഷണത്തില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാരണം ഇനി പറയാന്‍ പോവുന്ന ഭക്ഷണങ്ങള്‍ കുതിര്‍ക്കുമ്പോള്‍ അവയുടെ പോഷകഗുണങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇത് ക്ഷീണം അകറ്റുന്നതിനും അത് കൂടാതെ ഊര്‍ജ്ജം നല്‍കുന്നതിനും വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. വെള്ളത്തില്‍ കുതിര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
ബദാം: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ബദാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്നത് നിസ്സാരമല്ല. രാത്രി കുതിര്‍ത്ത് വെക്കുന്നതിലൂടെ ബദാമിലെ പോഷകഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ചീത്ത കൊളസ്‌ട്രോളിന് പകരം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ബദാം സഹായിക്കുന്നുണ്ട്. കുതിര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു..
ഉണക്കമുന്തിരി : ഡ്രൈഫ്രൂട്‌സിന്റെ കൂട്ടത്തില്‍ മികച്ചതാണ് ഉണക്കമുന്തിരി എന്ന് നമുക്കറിയാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഉണക്കമുന്തിരി നമുക്ക് നല്‍കുന്നത്. ഇതിലുള്ള അയേണ്‍ ആന്റി ഓക്‌സിഡന്റ് എന്നിവ ആരോഗ്യത്തിന് നല്‍കുന്നത് നമ്മള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ ആണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും അല്‍പം ഉണക്കമുന്തിരി രാത്രി കുതിര്‍ത്ത് പിറ്റേന്ന് രാവിലെ കഴിച്ചാല്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും ലഭിക്കുന്നു. ഇതോടൊപ്പം ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അതിനെ പ്രതിരോധിക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു.