ദില്ലി: എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലൊണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കാര്യമായ അരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും പാർട്ടി അധ്യക്ഷ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല അറിയിച്ചു. അതേസമയം, ഈ മാസം എട്ടിനു തന്നെ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയ ഗാന്ധിയും നേരിയ പനിയും ചില ലക്ഷണങ്ങളും ഉണ്ട്. ഇതേ തുടർന്ന് ആവശ്യമായ വൈദ്യ സഹായം തേടിയതിന് ശേഷം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച്, ജൂൺ 8 ന് തന്നെ ഇഡിക്ക് മുമ്പില്‍ ഹാജാരാവും, “സുർജേവാല പറഞ്ഞു. ആറ് മാസം മുമ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് ജൂൺ എട്ടിന് ഹാജരാകാൻ സോണിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു.