കഴുത്തുവേദന മുതല്‍ നടുവേദന വരെ; വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…

0
93

കൊവിഡ് വ്യാപനം തടയാനായി പല കമ്പനികളും തങ്ങളുടെ  ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലികള്‍ ചെയ്യാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതുവഴി ഇന്ന് നമ്മളില്‍ പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്.

‘വർക്ക് ഫ്രം ഹോം’ പ്രതീക്ഷിച്ച പോലെ അത്ര സുഖമുള്ള കാര്യമല്ലെങ്കിലും, ശീലമില്ലാത്ത കാര്യമായിരുന്നിട്ടും, ഇന്ന് നമ്മള്‍ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. വർക്ക് ഫ്രം ഹോം കൊണ്ടുള്ള മാനസിക-ആരോഗ്യ പ്രശ്നങ്ങളും പലര്‍ക്കും ഉണ്ടാകാം.

വീട്ടിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുമ്പോള്‍ നടുവേദനയോ കഴുത്ത് വേദനയോ അനുഭവപ്പെടാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാർഗം ദിവസവും കുറച്ച് തവണ ‘സ്ട്രെച്ചിംഗ്’ വ്യായാമങ്ങൾ ചെയ്യുക എന്നതാണ്.

ഒന്ന്…

കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് മണിക്കൂറിൽ ഒരു തവണയെങ്കിലും എഴുന്നേറ്റു നിന്ന് അല്പ നേരം നടക്കണം. ഇത് തുടര്‍ച്ചയായി ഇരിക്കുന്നതിന്‍റെ മടുപ്പ് ഒഴിവാക്കാനും സ്ട്രസ് കുറയ്ക്കാനും സഹായിക്കും.

രണ്ട്…

മണിക്കൂറുകളോളം ഒരു കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കുന്നത്, അതും ശരിയായ രീതിയിൽ അല്ല നിങ്ങളുടെ ഇരിപ്പ് എങ്കിൽ, കഴുത്തിൽ നല്ല വേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുകയും അത് വഴക്കമുള്ളതാണെന്ന് ഉറപ്പുവരുത്തുകയും  ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ തല നിങ്ങൾക്ക്‌ കഴിയുന്നത്ര മുന്നോട്ട് ചായ്ക്കാം. അതുപോലെ തന്നെ,  തലയും കഴുത്തും ചുറ്റിക്കാം. ഇത്തരത്തിലുള്ള ‘നെക്ക് റോള്‍’ കഴുത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here