നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി; ചിത്രങ്ങൾ

0
55

നടി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.

വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവർക്ക് മാത്രായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനാണ്.

ഏഴ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി.

‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here