റോഡിലെ കുഴികള്‍ : വിമർശിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ

0
77

കൊച്ചി • റോഡിലെ കുഴികള്‍ ജനങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. റോഡിലെ കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണ്. കോടതി ഇതു പറയുമ്പോള്‍ നമ്മള്‍ എവിടെ എത്തി എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികൾ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ – എറണാകുളം ജില്ലാ കലക്ടർമാർ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമിക്കസ് ക്യൂറി വഴിയാണ് ജസ്റ്റിസ് നിർദേശം നൽകിയത്. ദേശീയപാതയിലെ കുഴിയടയ്ക്കൽ നിലവാരമില്ലാതെയാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here