കേരളത്തിൽ കോവിഡ് വ്യാപനത്തിന് കാരണം നിരോധനാഞ്ജ ലംഘനം: ആരോഗ്യ മന്ത്രി

0
67

 

തിരുവനന്തപുരം: കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലഘ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി വിഷയത്തില്‍ വിമര്‍ശിച്ച്‌ കെ കെ ശൈലജ. വഴിയേ പോകുന്നവര്‍ വിമര്‍ശിച്ചാല്‍ ഉടന്‍ നടപടി എടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടക്കുന്നു എന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും.അകത്ത് പോരായ്മ ഉള്ളപ്പോള്‍ അപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നുണ്ട്. പോരായ്മ ചൂണ്ടിക്കാണിക്കല്‍ എന്നത് വീഴ്ച വീഴ്ച എന്ന് പറഞ്ഞ് ആവര്‍ത്തിക്കലല്ല. ത്യാഗപൂര്‍ണമായി ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

 

കോവിഡ് മരണ നിരക്ക് കുറക്കുക എന്നത് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം. നിരോധിച്ചിട്ടും പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായതിന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനഃപൂര്‍വ്വം പ്രചരിക്കുന്നു വീഴ്ച പറ്റി എന്ന ആരോപണം വന്നപ്പോഴാണ് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം തുങ്ങിയത്. പോരായ്മകളുണ്ടാകുമ്ബോള്‍ അകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച്‌ പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാളയാര്‍ കേസില്‍ വേണ്ട ഇടപെടല്‍ മുഖ്യമന്ത്രി നടത്തുന്നുണ്ടെന്നും അവര്‍ക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here