രാജ്യതലസ്ഥാനത്തെ പുതിയ പാർലമെന്റ് മന്ദിരം സന്ദർശിച്ച് ബോളിവുഡ് താരദമ്ബതികളായ രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും.
ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അവിസ്മരണിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഡല്‍ഹിയിലെ പുതിയ പാർലമെൻ്റിലെ അവിസ്മരണീയ നിമിഷം. ജനാധിപത്യത്തിന്റെ ചൈതന്യം പ്രവർത്തിക്കുന്നു. സത്യമേവ ജയതേ ജയ് ഹിന്ദ് എന്നാണ് രാകുല്‍ പ്രീത് ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച് പാർലമെന്റ് മന്ദിരത്തിന്റെ മുന്നില്‍ ഇരുവരും നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.
കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്. വിദേശത്ത് വലിയ ആഘോഷത്തില്‍ നടത്താനിരുന്ന വിവാഹം ഗോവയിലായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെത്തുടർന്നാണ് ഇവർ വിവാഹം ഇന്ത്യയിലേക്ക് മാറ്റിയത്. വർഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹാഘോഷ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു.
കമല്‍ഹാസൻ-ശങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ -2 യിലാണ് രാകുല്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രമാണ് ജാക്കിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.