മൂന്നാർ : മോശം കാലാവസ്ഥയെ തുടർന്ന് പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിവച്ചു.നാളെ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് തുടർന്നുള്ള തിരച്ചിൽ ഏത് രീതിയിൽ വേണമെന്ന രൂപരേഖ തയ്യാറാക്കും. ഇതിന് ശേഷമാകും തെരച്ചിൽ പുനഃരാരംഭിക്കുക. മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽപ്പെട്ട അഞ്ചുപേരെ ഇനി കണ്ടെത്താനുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. എന്നാൽ കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയതായി അധികൃതർ വ്യക്തമാക്കി.