കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്‍റെ മകൻ ദേവനന്ദുവാണ് ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്ത മനോവിഷമത്തിൽ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രി മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിച്ചതിന് കുട്ടിയുടെ പിതാവ് രതീഷ് വഴക്ക് പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ദേവനന്ദു മുറിയിൽ കയറി കതകടച്ചു.മകന്‍ ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാര്‍ വിളിച്ചില്ല. എന്നാൽ ശനിയാഴ്ച രാവിലെ വാതിൽ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.