സിനിമാ ലൊക്കേഷനിൽ വനിതാ കമ്മീഷന്റെ  മിന്നൽ സന്ദർശനം 

0
68

കൊച്ചി : നിലവിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തി വനിതാ കമ്മീഷൻ അധ്യക്ഷയുടെ മിന്നൽ പരിശോധന. സിനിമക്ക് ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസിസി-ഇന്റണൽ കംപ്ലയിന്റ് കമ്മറ്റി) രൂപീകരിച്ചിട്ടില്ല എന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എറണാകുളത്തെ ബ്രഹ്മപുരം സ്കൂൾ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് കമ്മീഷൻ അധ്യക്ഷ സതീദേവി പരിശോധന നടത്തിയത്.

ഐസിസിയില്ല എന്ന അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ചെന്നതാണ്. ചോദ്യം ചെയ്തതിനെത്തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് വാക്കാൽ അണിയറ പ്രവർത്തകർ മറുപടി പറഞ്ഞെങ്കിലും രേഖകൾ ഒന്നും കൈവശമുണ്ടായിരുന്നില്ലെന്ന് സതീ ദേവി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here