ദയ അശ്വതിയ്ക്കും ഒരു യൂട്യൂബ് ചാനലിനും എതിരെ പോലീസിൽ പരാതി നൽകി അമൃത

0
86

ഗായിക അമൃത സുരേഷിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. താരം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം തന്നെ സ്വീകരിക്കാറുണ്ട്.

സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിൽ അമൃതയെ സോഷ്യൽ മീഡിയ നിരന്തരം ആക്രമിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ച ഒരു യൂട്യൂബ്് ചാനലിനും ബിഗ് ബോസ് ഫെയിം ദയ അശ്വതിയ്ക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്.

പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ അമൃത പരാതി നൽകുകയും ഇതിന്റെ രേഖകൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്നും ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമൃത കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here