ആലപ്പുഴയിലെ തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം;

0
41

ആലപ്പുഴ: ജില്ലയിലെ തുറവൂർ താലൂക്ക് ആശുപത്രിയിൽ വന്‍ തീപിടിത്തം. മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പിടിച്ചത്. ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. വലിയ രീതിയിൽ പുക ഉയർന്നു. തീ പൂര്‍ണമായും അണക്കുവാനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആർക്കും കാര്യമായ പരിക്ക് ഇല്ലെന്നാണ് വിവരം. എ സിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി.

11 ഡയാലിസിസ് രോഗികളും, പ്രസവ സംബന്ധമായി 4 പേരും മറ്റു രോഗികളായി 10 പേരുമുണ്ടായിരുന്നു, ജീവനക്കാരുൾപ്പടെ എല്ലാവരേയും സുരക്ഷിതരാക്കി. ചേർത്തല, ആരൂർ യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. 4 ലേബർ പേഷ്യൻസിൽ ഒരാൾ ലേബർ റൂമിലായിരുന്നു. ഇവർ ചേർത്തലയില സ്വകാര്യ ആശുപത്രിയിൽ സുഖ പ്രവസം നടത്തി. കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി നടപടികൾ ക്രമീകരിക്കുന്നു. ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ നേതാക്കൾ പൊതുജനങ്ങൾ എന്നിവർ രക്ഷാപ്രവർത്തങ്ങൾക്ക് ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here