വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഓഹരി വിപണിയിൽ ഇടിവ് ഉണ്ടാകാൻ കാരണമെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽയിൽ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണി സൂചികകളായ നിഫ്റ്റി 50 സൂചിക ഇടിഞ്ഞ് 25,486 എന്ന പോയിൻ്റിലേക്കും സെൻസെക്‌സ് 300 സൂചിക ഇടിഞ്ഞ് 82,934.85 ലുമാണ് ഇടിഞ്ഞത്.
സെൻസെക്‌സ് കമ്പനികളിൽ എറ്റേണൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്സ്, ഇൻ്റർഗ്ലോബ് ഏവിയേഷൻ, ട്രെൻ്റ്ഡ്‌സ്, ബജാജ് ഫിൻസെർവ് എന്നിവ പിന്നിലായിരുന്നു. എന്നാൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമൻ്റ്, ഐടിസി എന്നിവ നേട്ടമുണ്ടാക്കി.
ഇന്നലെയും ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600 ലധികം പോയിൻ്റിൻ്റെ ഇടിവ് ഉണ്ടായിരുന്നു. നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പ്രമുഖ കമ്പനികളായ എൽടിഐ മൈൻഡ് ട്രീ, ആദിത്യ ബിർള ഫാഷൻ എന്നിവയുടെ ഓഹരികളിലും ഇടിവ് രേഖപ്പെടുത്തി. വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതിൽ നിക്ഷേപകർക്ക് ആശങ്ക പരക്കുന്നുണ്ട്.
വിദേശ സ്ഥാപനങ്ങൾ 3,262.82 കോടി രൂപയുടെ ഓഹരികൾ തിങ്കളാഴ്‌ച വിറ്റഴിച്ചെന്നും ആഭ്യന്തര നിക്ഷേപകർ 4,234.30 കോടി രൂപയുടെ ഓഹരി നിക്ഷേപങ്ങൾ തുടർന്നെന്നും എക്സ്ചേഞ്ച് വിവരങ്ങൾ വ്യക്തമാക്കി. വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഓഹരി വിപണിയിൽ ഇടിവ് ഉണ്ടാകാൻ കാരണമെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.
“വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപ്പനയും രൂപയുടെ ഇടിവും വർധിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിപണിയിലെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ഇത്തരം അവസ്ഥകൾ ആഭ്യന്തര ഓഹരി വിപണികളെ ബാധിക്കാനും നിയന്ത്രിക്കാനും സാധ്യതയുണ്ട്. ആഭ്യന്തര നിക്ഷേപകർ സ്ഥിരമായി ഓഹരി വാങ്ങുന്നത് തുടരുന്നുണ്ട്. ഇത് ഒരു പരിധി വരെ ഓഹരി വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. വിപണിയിൽ ഉണ്ടാവാൻ ഇടയുള്ള വലിയ തോതിലുള്ള ഇടിവ് തടയാൻ സഹായിക്കുകയും ചെയ്യും,” ഓൺലൈൻ ട്രേഡിങ്, വെൽത്ത് ടെക് സ്ഥാപനമായ എൻറിച്ച് മണിയുടെ സിഇഒ പൊൻമുടി ആർ പറഞ്ഞു.
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്‌പിയുടെ സൂചിക ഉയർന്നു. ജപ്പാൻ്റെ നിക്കി 225 സൂചികയും ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക എന്നിവ താഴ്ന്നതായി അന്താരാഷ്‌ട്ര വൃത്തങ്ങൾ പറഞ്ഞു.
അവധി ദിവസമായതിനാൽ അമേരിക്കൻ വിപണികൾ തിങ്കളാഴ്‌ച അടച്ചിരുന്നു. ബ്രെൻ്ഡ് ക്രൂഡ് ഓയിൽ ബാരലിൻ്റെ വില 0.11 ശതമാനം ഉയർന്ന് 64.01 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയും നഷ്‌ടം നേരിട്ടു. വ്യാപാരത്തിൻ്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്‌ടമാണ് രൂപയ്ക്ക് സംഭവിച്ചത്.





