തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റി തുടങ്ങിയതായി മേയർ അഡ്വ. വി. വി രാജേഷ് അറിയിച്ചു. ഇന്ന് രാവിലെ കൊടുങ്ങാനൂർ വാർഡിലെ ആശുപത്രി, സ്കൂൾ പരിസരത്തുള്ളവയെയാണ് കോർപ്പറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടിയത്.
തിരുവനന്തപുരം കോർപ്പറേഷനിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ആര്യാ രാജേന്ദ്രൻ മേയറായിരുന്നു ഭരണസമിതി തയ്യാറായിരുന്നില്ല. തെരുവ് നായ ശല്യത്തിന് ശ്വാശ്വത പരിഹാരം ബിജെപിയുടെ പ്രധാന തെരഞ്ഞെടപ്പ് വാഗ്ദാനമായിരുന്നു. സത്യപ്രതിജ്‍ഞയ്‌ക്ക് പിന്നാലെ ജനുവരി അവസാനത്തോടെ ആദ്യഘട്ട നടപടി തുടങ്ങുമെന്നും മേയർ വി. വി രാജേഷ് വ്യക്തമാക്കിയിരുന്നു.






