പാർവതി ദേവി ആദ്യമായി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നാണ് വിശ്വാസം.
ഹിന്ദുമത വിശ്വാസത്തിൽ ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രധാനമായും കേരളത്തിലാണ് തിരുവാതിര വ്രതം ആചരിക്കുന്നത്. കേരളത്തിന്റെ തനത് പൈതൃകത്തോടെയും കലാരൂപങ്ങളും ഭക്ഷണങ്ങളുമായി തിരുവാതിരവൃതം ആചരിക്കുന്നു.
ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. അതിനാൽ തന്നെ തിരുവാതിര ദിനത്തിൽ പ്രാധാനമായും ആരാധിക്കേണ്ടത് ഭഗവാൻ ശിവനെയും പാർവതി ദേവിയെയും ഗണപതി ഭഗവാനെയും ആണ്. പാർവതി ദേവി ആദ്യമായി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നാണ് വിശ്വാസം. തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്.
അതിൽ പ്രധാനപ്പെട്ടത് പാർവതി ദേവിയുടെ കഠിനതപവുമായി ബന്ധപ്പെട്ടതാണ്. പരമശിവനിൽ ആകൃഷ്ടയായ പാർവതി ദേവി അദ്ദേഹത്തെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി കഠിനമായ വ്രതവും തപസ്സും അനുഷ്ഠിച്ചു എന്നാണ് വിശ്വാസം.
ദേവിയുടെ ഈ ഭക്തിയിൽ പ്രീതനായ ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയെ പത്നിയായി സ്വീകരിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. വിവാഹിതരായ സ്ത്രീകളും കന്യകമാരും ഈ വ്രതം അനുഷ്ടിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.







