സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിൽ; ഇന്നത്തെ മത്സരങ്ങൾ അറിയാം

0
30

തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. 249ൽ 181 മത്സരങ്ങൾ പൂർത്തിയായപ്പോൾ 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിവിധ മത്സരങ്ങൾ ഇന്ന് നടക്കും.

ഹൈലൈറ്റ്:

  • സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു.
  • ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും.
  • പോയിൻ്റ് പട്ടികയിൽ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
തൃശൂർ: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നു. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 23 മത്സരങ്ങളും ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 30 മത്സരങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ നാല് മത്സരങ്ങളും ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ മൂന്നു മത്സരങ്ങളും നടക്കും. കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 249ൽ 181 മത്സര ഇനങ്ങൾ പൂർത്തിയായി. ഇനി 68 മത്സര ഇനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പോയിൻ്റ് പട്ടികയിൽ, 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഇന്നത്തെ മത്സരങ്ങൾ

  • വേദി 1: 9.30 am: ഭരതനാട്യം HSS [G], 2.00 pm: സംഘനൃത്തം (HSS)
  • വേദി 2: 9.30 am: പരിചമുട്ട് HSS, 2.00 pm: വൃന്ദവാദ്യം HS
  • വേദി 3: 9.30 am: ഇരുള നൃത്തം (HSS), 2.00 pm: ഇരുള നൃത്തം (HS)
  • വേദി 4: 9.30 am: ചവിട്ടുനാടകം HS
  • വേദി 5: 9.30 am: പളിയ നൃത്തം (HS), 2.00 pm: പളിയ നൃത്തം (HSS)
  • വേദി 6: 9.30 am: മോണോആക്റ്റ് HS (G), 11.30 am: മോണോആക്റ്റ് HSS (B), 3.00 pm: നാടോടിനൃത്തം HS (G)
  • വേദി 7: 9.30 am: കേരളനടനം HSS (G), 2.00 pm: കോൽക്കളി HSS
  • വേദി 8: 9.30 am: കഥകളി സംഗീതം HS (G), 12.30 pm: കഥകളി സംഗീതം HS (B), 3.30 pm: കഥകളി സംഗീതം HSS (B)
  • വേദി 9: 9.30 am: കൂടിയാട്ടം HSS
  • വേദി 10: 9.30 am: വഞ്ചിപ്പാട്ട് HS, 2.00 pm: കുച്ചുപ്പുടി HSS (B)
  • വേദി 11: 9.30 am: നാടകം HSS
  • വേദി 12: 9.30 am: കഥകളി സിംഗിൾ HS (G), 2.00 pm: കഥകളി സിംഗിൾ HSS (G)
  • വേദി 13: 9.30 am: പാഠകം HS [B], 12.00 noon: പാഠകം HS (G), 2.00 pm: ഗാനാലാപനം HS(B), 4.00 pm: ഗാനാലാപനം HS(G)
  • വേദി 14: 9.30 am: ശാസ്ത്രീയ സംഗീതം HS(B), 12.00 noon: ശാസ്ത്രീയ സംഗീതം HSS (B), 3.00 pm: ശാസ്ത്രീയ സംഗീതം HS (G)
  • വേദി 15: 9.30 am: ഓടക്കുഴൽ HS, 12.00 noon: ഓടക്കുഴൽ HSS, 2.00 pm: നാദസ്വരം HS, 4.00 pm: ട്രിപ്പിൾ / ജാസ് HSS
  • വേദി 16: 9.30 am: അറബിക് നാടകം HS
  • വേദി 17: 9.30 am: വിവർത്തനം HS, 11.00 am: പോസ്റ്റർ രചന HS
  • വേദി 18: 9.30 am: വയലിൻ (വെസ്റ്റേൺ) HS, 11.00 am: വയലിൻ [വെസ്റ്റേൺ] HSS, 2.00 pm: വയലിൻ [ഓറിയൻ്റൽ) HSS
  • വേദി 19: 9.30 am: പദ്യംചൊല്ലൽ ഉറുദു HSS, 12.00 noon: പദ്യംചൊല്ലൽ ഉറുദു HS, 3.00 pm: പ്രസംഗം ഉറുദു HSS, 5.00 pm: പ്രസംഗം ഉറുദു HS
  • വേദി 20: 9.30 am: കാവ്യകേളി HS, 12.00 noon: കാവ്യകേളി HSS, 2.00 pm: അക്ഷരശ്ലോകം HS, 4.00 pm: അക്ഷരശ്ലോകം HSS
  • വേദി 21: 9.30 am: കഥാരചന ഉറുദു HS, 12.00 noon: കഥാരചന ഉറുദു HSS, 2.30.pm: കവിതാ രചന ഉറുദു HS, 4.30 pm: കവിതാ രചന ഉറുദു HSS
  • വേദി 22: 9.30 am: കവിതാരചന ഹിന്ദി HS, 12.00 NOON കഥാരചന ഹിന്ദി HS, 3.00 pm: ഉപന്യാസ രചന ഹിന്ദി HS
  • വേദി 23: 9.30 കഥാരചന അറബിക് HSS, 12.00 noon: കവിതാരചന അറബിക് HSS, 3.00 pm: ഉപന്യാസ രചന അറബിക് HSS
  • വേദി 24: 9.30 am: കഥാരചന സംസ്‌കൃതം (ജനറൽ) HSS, 12.00 noon: കവിതാരചന സംസ്‌കൃതം (ജനറൽ) HSS
  • വേദി 25: –

LEAVE A REPLY

Please enter your comment!
Please enter your name here