അരവണയ്‌ക്കായി നീണ്ട ക്യൂ; അയ്യനെ കാണുന്നതിനേക്കാള്‍ താമസമെന്ന് ഭക്തര്‍

0
1

പത്തനംതിട്ട: ശബരിമലയിൽ അരവണക്കായി ഭക്തരുടെ നീണ്ട നിര. ഒരു ടിൻ അരവണ വാങ്ങാൻ രണ്ട് മണിക്കൂറുകളാണ് ഭക്തർ കാത്ത് നിൽക്കേണ്ടി വരുന്നത്. അയ്യപ്പനെ കാണുന്നതിനേക്കാൾ താമസമാണ് ഒരു ടിൻ അരവണ വാങ്ങാൻ എന്നാണ് ഭക്തരുടെ പരാതി.

അപ്പം, അരവണ എന്നിവയ്‌ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ഉറപ്പ് നൽകിയത്തിന് പിന്നാലെയാണ് ഭക്തർക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടേണ്ടി വന്നത്. പ്രസാദം നൽകുന്ന കൗണ്ടറുകളിൽ മൂന്നിലൊന്ന് ഭാഗവും അടച്ചിട്ട നിലയിലാണ്.

മൂന്ന് മണിക്കൂറുകൾ വരി നിന്ന ശേഷമാണ് ഒരു ടിൻ അരവണ വാങ്ങിക്കാൻ ഭക്തർക്ക് കഴിയുന്നത്. ദർശനത്തിന് പോലും ഇത്രയും സമയമെടുക്കുന്നില്ല. അരവണ വാങ്ങാനായി നീണ്ട വരി തന്നെയാണ് നിലവിൽ ശബരിമലയിലുള്ളത്. ഓപ്പണിങ് സ്‌റ്റോക്കായി രണ്ട് ലക്ഷം ടിൻ അരവണ ലഭ്യമാണെന്നും പ്രതിദിനം ഏകദേശം 1.5 ലക്ഷം ടിന്നുകൾ ഉത്‌പാദിക്കുന്നുണ്ടെന്നുമാണ് പ്രസിഡൻ്റ് കെ ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഭക്തർക്ക് വരിയിൽ നിൽക്കാതെ പണം നിക്ഷേപിച്ച് വഴിപാട് ശേഖരിക്കാൻ അഞ്ച് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം വരാനിരിക്കുന്ന ശബരിമല തീർഥാടന കാലവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ഒരുക്കങ്ങളിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അരവണ നിർമാണ പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികളും നവീകരണവും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ഏകോപനമില്ലായ്‌മ ദൃശ്യമാണെന്നും അദ്ദേഹം വ്യക്തിമാക്കിയിരുന്നു.

മുഖ്യമന്ത്രി വിഡി സതീശനും ദേവസ്വം മന്ത്രിയും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. അരവണ, അപ്പം എന്നിവയുടെ ആവശ്യത്തിന് ലഭ്യത ഉറപ്പുവരുത്തുന്നതിൽ പൂർണ തൃപ്‌തിയില്ലെന്നും അരി വാങ്ങുന്നതിനുള്ള കരാർ ഇതുവരെ ബോർഡ് അന്തിമമാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

തുലാം മാസ പൂജകൾക്കായി നടതുറന്ന ദിവസം മാത്രം 29,000 ഭക്തരാണ് ദർശനത്തിനെത്തിയത്. നിലവിൽ രണ്ട് ലക്ഷം അരവണ മാത്രമാണ് സ്‌റ്റോക്കുള്ളത്. ഒക്ടോബർ 22ന് തുലാമാസ പൂജകൾ പൂർത്തിയായി നട അടയ്ക്കുന്നത് വരെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും അതിനുശേഷം കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ബോർഡിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here