ഒരാള്‍ക്ക് നടക്കാനും ഇരിക്കാനും കിടക്കാനുമൊക്കെ സഹായിക്കുന്നത് നട്ടെല്ലാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു വ്യക്തിയുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നത് നട്ടെല്ലാണ്. അതുകൊണ്ട് തന്നെ നട്ടെല്ലിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. നട്ടെല്ലിന്‍റെ രോഗങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാവര്‍ഷവും ഒക്‌ടോബര്‍ 16 ന് ലോക നട്ടെല്ല് ദിനം ആചരിക്കുന്നത്.
ഒരാളുടെ മൊത്തം ആരോഗ്യത്തിന്‍റെ പ്രധാന ഭാഗമാണ് നട്ടെല്ല് എന്നത്. നട്ടെല്ലിന്‍റെ ആരോഗ്യം നന്നായി സംരക്ഷിച്ചില്ലെങ്കില്‍ മുന്നോട്ടു ജീവിതം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി തീരുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
നടുവിനും അതിന്‍റെ ചുറ്റുഭാഗത്തുണ്ടാക്കുന്ന വേദന, നടുവില്‍ നിന്ന് കാലുകളിലേക്ക് പടരുന്ന വേദന, കാലുകളില്‍ മാത്രമുണ്ടാകുന്ന വേദന എന്നിവയെല്ലാം നട്ടെല്ലിന്‍റെ അനാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാകാം. തരിപ്പ്, പുകച്ചില്‍, നീറ്റല്‍, കാലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, വേദനയും തരിപ്പും മൂലം നടക്കാനും നില്‍ക്കാനും സാധിക്കാതെ വരിക, മലബന്ധം, മൂത്രതടസം തുടങ്ങിയവയെല്ലാം നട്ടെല്ലിന്‍റെ പ്രശ്‌നമുണ്ടാകുന്ന സൂചനകളാണ്. ഡിസ്‌ക് തെറ്റല്‍, നട്ടെല്ല് വളയല്‍ സ്പൈനൽ ട്യൂമറുകൾ വരെ നട്ടെല്ലിനെ ബാധിക്കാറുണ്ട്.
ഏത് പ്രായക്കാര്‍ക്കും ഇത് വരാം. സൂചനകള്‍ കണ്ടുതുടങ്ങിയാല്‍ നേരത്തെ തന്നെ വൈദ്യ സഹായം തേടിയാല്‍ ഒരുപരിധിവരെ നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളെ തടയാന്‍ കഴിയുമെന്നാണ് സിഎംആർഐ കൊൽക്കത്തയിലെ ന്യൂറോ സർജറി ഡയറക്ടർ ഡോ. അമിതാഭ ചന്ദ പറയുന്നത്.
“ഒരാളുടെ മൊത്തം ആരോഗ്യത്തിന്‍റെ പ്രധാന ഭാഗമാണ് നട്ടെല്ല്. ഇത് ഒരാളുടെ മൊത്തം ചലനത്തെയാണ് സഹായിക്കുന്നത്. ഇത് തലച്ചോറിനെയും മറ്റ് ശരീരഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. അതിനാല്‍ നട്ടെല്ലിന്‍റെ ആരോഗ്യത്തിന് വളരെയധികം ശ്രദദ്ധിക്കേണ്ടതുണ്ട്, “ഡോ. ചന്ദ പറയുന്നു.
നട്ടെല്ല് ആരോഗ്യത്തോടെയിരിക്കാന്‍
- നട്ടെല്ലിന് അസുഖം വരാതെ നോക്കുക എന്നതാണ് പ്രധാന കാര്യം. അതിനാല്‍ ദിനചര്യയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.
- നട്ടെല്ലിന്‍റെ ഭൂരിഭാഗം പ്രയാസങ്ങളും വേദനകളും ശരിയായ പോസ്ചർ പാലിച്ചാൽ ഒഴിവാക്കാൻ സാധിക്കും. ഇരിക്കുമ്പോള്‍ എപ്പോഴും കൂനിക്കൂടി ഇരിക്കാതെ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക.ബാക്‌സപ്പോര്‍ട്ട് വേണമെന്നില്ല.
- സ്ഥിരമായി ലാപ്‌ടോപിന് മുന്നിലോ കംപ്യൂട്ടറിന് മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്നവരോ ആണെങ്കില്‍ കണ്ണിന് നേരെ സ്‌ക്രീന്‍ വരാന്‍ ശ്രദ്ധിക്കണം.
- അടുത്തത്, സ്ട്രെച്ചിങ് അഥവാ പേശികളെ നിവരാൻ അനുവദിക്കുക.
- കസേരയും മോണിറ്ററും ഒരേ രീതിയിലായിരിക്കും സജ്ജീകരിച്ചിരിക്കുക
- സമയബന്ധിതമായ പരിചരണം തന്നെയാണ് ആവശ്യം. പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിന്‍റെ ആരോഗ്യം വീണ്ടെടുക്കാം.
- നട്ടെല്ലിന് വേണ്ടി പത്തുമിനിറ്റെങ്കിലും സ്ട്രെങ്തനിങ് ചെയ്യണം. പുറകിലെ പോസ്‌ചുറല്‍ പേശികളെ ബലപ്പെടുത്താനാണ് ഇത് ചെയ്യുന്നത്.
- യോഗയോ പ്ലാങ്കോ പത്തുമിനിറ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ സ്‌ട്രെച്ചിങ് സാധിക്കും.
- നടുവിനായി കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കണം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുകയാണെങ്കില്‍ ഓരോ 45-50 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് സ്‌ട്രെച്ച് ചെയ്യുക.
- അമിത വണ്ണമുണ്ടെങ്കിലും നടുവേദനയുണ്ടാക്കും. അതിലുപരി ഈ പറഞ്ഞ പോസ്ചർ, സ്ട്രെച്ചിങ്, എർഗോണമിക്സ് ആണ് നടുവേദന കൂട്ടുന്നത്.
- കാൽസ്യം, വിറ്റാമിൻ ഡി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
വൈദ്യസഹായം തേടേണ്ടത് എപ്പോള്‍
നടുവേദനയുടെ കൂടെ കാല് വേദന, തരിപ്പ്, പെരുപ്പ്, മലമൂത്രവിസർജനത്തിന് പ്രയാസം നേരിടുക, രാത്രിയില്‍ കിടക്കുമ്പോൾ വേദനയുണ്ടാവുക, നടക്കുമ്പോൾ ബാലൻസ് പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ നട്ടെല്ലിന്‍റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അനുഭവിപ്പെടുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടിയിരിക്കണം.
ഭൂരിപക്ഷം നടുവേദനയ്ക്കും ശരിയായ സമയത്ത് കണ്ടുപിടിച്ചാൽ മരുന്നോ, ഓപറേഷനിലൂടെയോ ശരിയായ ചികിത്സ സാധിക്കുന്നതാണ്.








