ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് പിന്നിടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികളുമായുള്ള റീൽസ് വൈറലായതിന് പിന്നാലെ ഒരാഴ്ചയ്ക്കിടെ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അക്കൗണ്ടിലെത്തിയത്. ഡൊണാൾഡ് ട്രംപ്, യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി എന്നിവരെ പിന്തള്ളിയാണ് മോദിയുടെ ഈ ചരിത്രനേട്ടം.









