സ്വര്‍ണ വില വീണ്ടും ഉയരത്തിലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ,

0
25

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 90,360 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായി വിപണി ഇതിനെ കാണുന്നു. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചത്. 11,295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11295 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9295 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7240 രൂപയാണ് ഇന്നത്തെ വില. അതേസമയം 9 കാരറ്റ് ഗ്രാമിന് 4660 രൂപയായി. കേരളത്തില്‍ ഇന്ന് വെള്ളിക്ക് 157 രൂപ. വെള്ളി നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.

അമേരിക്കന്‍ ഡോളര്‍ മൂല്യം കൂടുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഡോളര്‍ വലിയ കുതിപ്പ് നടത്തിയാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. അതേസമയം ഓഹരി വിപണികള്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നു. അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇന്ന് അനുകൂലമല്ല. പണിക്കൂലി കൂടി കൂട്ടുമ്പോള്‍ സ്വര്‍ണവില ഏകദേശം ഒരു ലക്ഷത്തിന് അടുത്തേക്ക് എത്തുമെന്നാണ് സൂചനകള്‍.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് പെട്ടെന്ന് വില ഉയരാന്‍ തുടങ്ങിയത്.

സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

  • ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങൾ: ആഗോള വിപണി, മാന്ദ്യം, മഹാമാരികൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങൾ സ്വർണ വിലയെ ബാധിച്ചേക്കാം. ഓഹരി വിപണികളിൽ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുന്നു, ഇത് ഉയർന്ന ഡിമാൻഡിലേക്കും വിലയിലേക്കും നയിക്കുന്നു.
  • രൂപ vs യുഎസ് ഡോളർ വിനിമയ നിരക്ക്: ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമായാൽ, സ്വർണം ഇറക്കുമതി കൂടുതൽ ചെലവേറിയതായിത്തീരും. ഇത് വില വർധനവിന് കാരണമാകും. മറുവശത്ത് രൂപയുടെ മൂല്യം കൂടിയാല്‍ സ്വർണ വില കുറയുന്നതിന് കാരണമാകും.
  • അന്താരാഷ്ട്ര സ്വർണ വിലകൾ: ഇന്ത്യയിലെ സ്വർണ വില ആഗോള വിപണിയെ ആശ്രയിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിരക്കുകളിലെ ഏത് മാറ്റവും രാജ്യത്തെ സ്വർണ വിലയെ നേരിട്ട് ബാധിക്കുന്നു. പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഘടകങ്ങൾ ആഗോള സ്വർണ നിരക്കുകളെ സ്വാധീനിക്കുന്നു.
  • ഇറക്കുമതി തീരുവയും സർക്കാർ നയങ്ങളും: ഇന്ത്യ ഗണ്യമായ അളവിൽ സ്വർണം ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി തീരുവകളും നികുതി നയങ്ങളും ഇന്ത്യയിലെ സ്വർണ വിലയെ ബാധിക്കുന്നു. സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ വില ഉയരും. അതുപോലെ, സ്വർണ ശേഖരവുമായി ബന്ധപ്പെട്ട നയങ്ങളും നിരക്കുകളെ ബാധിക്കുന്നു.
  • ആഭ്യന്തര വിപണിയിലെ ആവശ്യകതയും വിതരണവും: ഇന്ത്യയിൽ സ്വർണത്തിന്‍റെ ആവശ്യകത വിവാഹ സീസണുകളിലും ഉയരും. ഡിമാൻഡ് വർധിക്കുമ്പോൾ വില ഉയരാനുള്ള സാധ്യത കൂടുതലാണ്. നേരെമറിച്ച്, ഡിമാൻഡ് കുറയുമ്പോൾ സ്വർണ വില കുറയാൻ സാധ്യതയുണ്ട്.
  • പലിശ നിരക്കുകളും പണപ്പെരുപ്പവും: പണപ്പെരുപ്പം ഉയരുമ്പോൾ കറൻസി മൂല്യത്തകർച്ചയ്‌ക്കെതിരായ ഒരു സംരക്ഷണമായി നിക്ഷേപകർ സ്വർണത്തെ തെരഞ്ഞെടുക്കുന്നു. ഇത് സ്വർണത്തിന്‍റെ ആവശ്യകത വർധിപ്പിക്കുകയും വിലകൾ ഉയരാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ കുറഞ്ഞ പലിശ നിരക്കുകൾ സ്വർണത്തെ ഒരു നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആകർഷകമാക്കുന്നു. ഇത് വിലയെ സ്വാധീനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here