ഒരു ബഡ്‌ജറ്റ് ഫ്രണ്ട്‌ലി ഇൻ്റർനാഷണൽ ട്രിപ്പ്; കുറഞ്ഞ ചെലവിൽ പോയി വരാൻ പറ്റിയ പത്ത് രാജ്യങ്ങളെ പരിചയപ്പെടാം

0
26

ശ്രീലങ്ക: ശ്രീലങ്കന്‍ രൂപയ്ക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്ത്യൻ രൂപ ഏകദേശം 3.8 ശ്രീലങ്കൻ രൂപയ്ക്ക് തുല്യമാണ്. ബീച്ചുകളും തേയിലത്തോട്ടങ്ങളും പുരാതന പൈതൃക സ്ഥലങ്ങളും നിറഞ്ഞ ഒരു മനോഹര രാജ്യമാണ് ശ്രീലങ്ക.

നേപ്പാൾ: ഒരു ഇന്ത്യൻ രൂപ ഏകദേശം 1.6 നേപ്പാൾ രൂപയ്ക്ക് തുല്യമാണ്. പ്രകൃതിയുടെ വർണാഭമായ കാഴ്‌ചകൾ ആസ്വദിക്കാനും ട്രെക്കിങ് ചെയ്യാനും സാധിക്കും. എവറസ്‌റ്റ് ഉള്‍പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും ഇവിടെയാണ്‌ ഉള്ളത്. 

ഇന്തോനേഷ്യ: 17,000ത്തിലധികം ദ്വീപ സമൂഹങ്ങളുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ സമൂഹമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ നമ്മുടെ ഒരു രൂപയുടെ മൂല്യമെന്ന് പറയുന്നത് 185.59 രൂപയാണ്.

കംബോഡിയ: റിയലിന് താരതമ്യേനെ കുറഞ്ഞ മൂല്യമായതുകൊണ്ട് അവിടേക്ക് യാത്ര ചെയ്യാനും താമസിക്കാനും ചെലവ് കുറവാണ്. ഒരു ഇന്ത്യൻ രൂപ ഏകദേശം 49 കംബോഡിയൻ റിയലുകൾക്ക് തുല്യമാണ്.

പരാഗ്വേ: ദക്ഷിണ അമേരിക്കയിലെ ഒരു മനോഹര സ്ഥലമാണ് പരാഗ്വേ. ഒരു ഇന്ത്യൻ രൂപ ഏകദേശം 89 പരാഗ്വേൻ ഗ്വാറാനികൾക്ക് തുല്യമാണ്. തലസ്ഥാന നഗരമായ അസുൻസിയോൺ കൊളോണിയൽ വാസ്‌തുവിദ്യയ്ക്ക് പേരുകേട്ടതാണ്. 

മ്യാന്മർ: ഒരു ഇന്ത്യൻ രൂപ ഏകദേശം 25 മ്യാന്മർ ക്യാറ്റുകൾക്ക് തുല്യമാണ്. ഹോട്ട് എയർ ബലൂണ്‍ സഫാരി ചെയ്യാൻ താത്‌പര്യമുള്ളവർ എന്തായാലും കണ്ടിരിക്കേണ്ട സ്ഥലമാണിത്. പുരാതന ക്ഷേത്രങ്ങളും മറ്റും ഇവിടെ കാണാൻ സാധിക്കും.

ടാൻസാനിയ: വൈല്‍ഡ് ലൈഫ് യാത്രയും സഫാരികളുമാണ് താത്‌പര്യമെങ്കിൽ ടാൻസാനിയ പോകുന്നതായിരിക്കും നല്ലത്. ഒരു രൂപ ഏകദേശം 30 ടാൻസാനിയൻ ഷില്ലിങ്ങിന് തുല്യമാണ്. സെറെൻഗെറ്റി ദേശീയോദ്യാനത്തിനും മൗണ്ട് കിളിമഞ്ചാരോയ്ക്കും പേരുകേട്ടതാണ് ഈ രാജ്യം.

ഹംഗറി: ഹംഗറിയിലും ഫോറിൻ്റിൻ്റെ മൂല്യം കുറവാണ്. അതായത് നമ്മുടെ ഒരു രൂപ അവിടെ 4.45 ഹംഗേറിയന്‍ ഫോറിൻ്റാണ്. ഭക്ഷണവും താമസവും യാത്രയും നമ്മുടെ ബഡ്‌ജറ്റിന് ഉള്ളിൽ നിൽക്കുമെന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.

ഉസ്ബെക്കിസ്ഥാൻ: ഒരു ഇന്ത്യൻ രൂപ ഏകദേശം 145 ഉസ്ബെക്ക് സോമുകൾക്ക് തുല്യമാണ്. വാസ്‌തുവിദ്യ, ചരിത്രപരമായ കോട്ടകൾ, മനോഹരമായ പാലങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ രാജ്യം.

വിയറ്റ്നാം: ഇന്ത്യയിലെ 1 രൂപ എന്ന് പറയുന്നത് 299.97 വിയറ്റ്‌നാമി ഡോങ് ആണ്. ഏറ്റവും സമ്പന്നമായ നഗരങ്ങളും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണിത്. എല്ലാ വ‍‌‍ർഷവും ഇന്ത്യയിൽ നിന്ന് നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here