മാവോയിസ്റ്റുകളുടെ കൈവശത്തിൽ നിന്നും മോചിപ്പിച്ച പെൺകുട്ടികൾ ലോക കൈത്തറി ദിനത്തിൻ്റെ ഭാഗമായി

0
41

ഛത്തീസ്ഗഡിലെ എട്ടും പത്തും വയസ്സുള്ള ആദിവാസി പെൺകുട്ടികളെ മാവോയിസ്റ്റുകൾ പിടിച്ചു കൊണ്ടുപോയി സംഘത്തിൽ ചേർക്കും പിന്നെ അവർക്ക് അച്ഛനേയും അമ്മയെയും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയേ കാണാൻ സാധിക്കുകയുള്ളൂ, കണ്ണെഴുതാനും പൊട്ടു തൊടാനും നെയിൽ പോളിഷും ലിപ്സ്റ്റികും ഇടാനൊന്നും അനുവാദമില്ലാതെ നരച്ച ചുവന്ന കൊടിയും തുരുമ്പുപിടിച്ച തോക്കും പിടിച്ച് കാട്ടിലൂടെ അലയണം, വികസനത്തിനായി റോഡ് നിർമ്മിക്കുന്നത് തടയണം, വൈദ്യുതി കാലുകൾ പൊരിച്ച് എറിയണം, മൊബൈൽ ടവറുകൾ വരാൻ അനുവദിക്കരുത്, ചൈനയിൽ കള്ള് കുടിച്ചു നടന്ന ആ കിളവന്റെ സിദ്ധാന്തം നടപ്പിലാക്കണം ഇതൊക്കെയാണ് ഈ പാവപ്പെട്ട പെൺകുട്ടികൾക്ക് കൊടുത്ത ജോലി.

2014 ൽ കേന്ദ്രത്തിൽ സർക്കാർ മാറി മോദിജി വന്നു പിന്നെ അമിത് ഷായും വന്നു, തീർന്നു ശക്തമായ നടപടികളിലൂടെ 2026 മാർച്ച് മാസം 31-ാം തീയതിയോടു കൂടി മാവോയിസ്റ്റ് തോന്നിയവാസം ഛത്തീസ്ഗഡിൽ അവസാനിപ്പിച്ചു. സുരക്ഷാ സേനകൾ മാവോയിസ്റ്റുകളുടെ കൈവശത്തിൽ നിന്നും മോചിപ്പിച്ച പെൺകുട്ടികൾ ലോക കൈത്തറി ദിനത്തിൻ്റെ ഭാഗമായി ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായിപ്പൂരിൽ കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞ് ഫാഷൻ പരേഡിൽ പങ്കെടുത്തപ്പോൾ, മോദിജിയെ ഒരു നടക്കൊന്നും രാജ്യ വിരുദ്ധ ശക്തികൾ വിടില്ല, കൂടെയുള്ള ജനകോടികൾ മാത്രം രക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here