ജീവിതശൈലിയിൽ വരുന്ന മാറ്റവും വ്യായാമ കുറവുമാണ് ഇതിന് പ്രധാന കാരണം. കാലക്രമേണ ഇത് ഹൃദയപേശികളെ ദുർബലമാക്കുകയും ആരോഗ്യം ക്ഷയിപ്പിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നമാണ് രക്താതിമർദ്ദം, അതായത് രക്തസമ്മര്‍ദ്ദം. ഇത് രാജ്യത്തെ ഏകദേശം 29.8% പേരെയും ബാധിക്കുന്നു. നഗരപ്രദേശങ്ങളിലാണ് ഇതിൻ്റെ വ്യാപനം കൂടുതലും. രോഗത്തെ കുറിച്ചുള്ള അവബോധത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും കുറവ് മൂലമാണ് പലര്‍ക്കും ഇത് പിടിപെടുന്നത്. ജോലി തേടി നഗരപ്രദേശങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളും ഇതിന് ഇരയാകുന്നത്.
പ്രായം അനുസരിച്ച് വ്യാപനം
- 18–39: 22.4%
- 40–59: 54.5%
- 60 വയസും അതിൽ കൂടുതലുമുള്ളവർ: 74.5%
ജീവിതശൈലിയിൽ വരുന്ന മാറ്റവും വ്യായാമ കുറവുമാണ് ഇതിന് പ്രധാന കാരണം. കാലക്രമേണ ഇത് ഹൃദയപേശികളെ ദുർബലമാക്കുകയും ആരോഗ്യം ക്ഷയിപ്പിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. അതായത് നാം അറിയാതെ നമ്മുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന ഒരു രോഗം. ഇപ്പോള്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു പഠനമാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്.
ഇന്ത്യയെ പോലെ യുഎസിലും പകുതിയോളം പേർ ഉയർന്ന രക്ത സമ്മർദ്ദത്തിന് അടിമയാണ്. യുഎസ് ഫുഡ് & ഡ്രഗ് അഡമിനസ്‌ട്രേഷൻ 2024 ലെ ഡാറ്റ പ്രകാരം യുഎസിൽ ഒരു ദശലക്ഷത്തിലധികം മുതിർന്നവർ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. പുറത്ത് വരുന്ന പുതിയ പഠനങ്ങൾ അനുസരിച്ച്, ഉയർന്ന രക്ത സമ്മർദ്ദം തലച്ചോറിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും തകരാറിലാക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെ സ്വാധീനിക്കുന്നു?
ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകൾ, ന്യൂറോണുകൾ എന്നിവയെ തകരാറിലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തക്കുഴലുകളിൽ സംഭവിക്കുന്ന പ്രശ്‌നങ്ങൾ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് ഇടയാക്കും. രക്തസമ്മർദ്ദമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച്, വൈഞ്ജാനിക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
രക്ത സമ്മർദ്ദം കുറയ്‌ക്കാൻ മരുന്നുകൾ ഉണ്ടെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനത്തെ അവയ്‌ക്ക് വളരെ കുറച്ച് മാത്രമേ സ്വാധീനിക്കാൻ കഴിയൂ എന്നാണ് കണ്ടെത്തല്‍. ചിന്തയെയും ഓർമശക്തിയെയും രക്ത സമ്മർദ്ദം സാരമായി ബാധിക്കുന്നുവെന്ന് പഠനം കണ്ടെത്തി.
എലികളിൽ പരീക്ഷണം
വ്യത്യസ്‌ത മസ്‌തിഷ്‌ക കോശ തരങ്ങളുടെ തന്മാത്ര തലത്തിൽ ഹൈപ്പർ ടെൻഷൻ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാനായി എലികളില്‍ സിങ്കിൾ സെൽ സാങ്കേതിക വിദ്യ പരീക്ഷിച്ചു. അമേരിക്കയിലെ ആൻ്റണി പാച്ചോൾക്കോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.
മനുഷ്യരിൽ രക്തസമ്മർദ്ദം വർധിപ്പിക്കുന്ന ഹോർമോണായ ആൻജിയോടെൻസിൻ ഉപയോഗിച്ച് ഗവേഷകർ എലികളിൽ ഹൈപ്പർടെൻഷൻ ഉണ്ടാക്കി. മൂന്നാം ദിവസം അവർ കോശങ്ങളെ വിശകലനം ചെയ്‌തു. 42ാം ദിവസം അവർ വീണ്ടും പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം ഉയർന്നതായും വൈഞ്ജാനിക പ്രവർത്തനം കുറഞ്ഞതായും കണ്ടെത്തി.
എൻഡോതെലിയൽ കോശങ്ങളിൽ അകാല വാർദ്ധക്യം, കുറഞ്ഞ ഊർജ്ജ ഉപാചയ പ്രവർത്തനം എന്നിവയും ഗവേഷക സംഘം കണ്ടെത്തി. പോഷകങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം ദോഷകരമായ തന്മാത്രകള്‍ തലച്ചോറിലേയ്‌ക്ക് പ്രവേശിക്കുന്നതായും അൽഷിമേഴ്‌സിന് സമാനമായ മാറ്റങ്ങളും അവർ കണ്ടെത്തി.
തലച്ചോറിനെ എങ്ങനെ ശാന്തമാക്കാം
ആൻ്റി ഹൈപ്പർടെൻസിവ് മരുന്നായ ലോസാർട്ടാൻ ഗവേഷകർ പരീക്ഷിച്ചിരുന്നു. എലികളിലെ എൻഡോതെലിയൽ കോശങ്ങളിലും ഇൻ്റേണ്യൂറോണുകളിലും മരുന്ന് ഫലപ്രദമായതായി അവർ കണ്ടെത്തി. “ചില പഠനങ്ങളിൽ, രക്തസമ്മർദ്ദം കുറയ്ക്കുന്ന മറ്റ് മരുന്നുകളേക്കാൾ ആൻജിയോടെൻസിൻ റിസപ്റ്റർ ഇൻഹിബിറ്ററുകൾ വൈജ്ഞാനിക ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നു,” ഡോ. ഇയാഡെകോള പറഞ്ഞു.
ഹൃദയത്തിനും വൃക്കകൾക്കും കേടുപാടുകൾ സംഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം രക്തസമ്മർദ്ദമാണ്, ഇത് ആൻ്റി ഹൈപ്പർടെൻസിവ് മരുന്നുകൾ വഴി തടയാൻ കഴിയും. അതിനാൽ, വൈജ്ഞാനിക പ്രവർത്തനം പരിഗണിക്കാതെ, ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുക എന്നത് ഒരു മുൻഗണനയാണ്,” ഡോ. ഇയാഡെകോള പറഞ്ഞു.







