വന്ദേമാതരം ചൊല്ലുന്ന കാര്യത്തിൽ നട്ടെല്ലില്ലാത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് : അഡ്വ ഷോൺ ജോർജ്

0
34
വന്ദേമാതരം ചൊല്ലുന്ന കാര്യത്തിൽ നട്ടെല്ലില്ലാത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ചൊല്ലാൻ ആരിൽനിന്നാണ് അനുവാദം വാങ്ങേണ്ടത്? ഇത് തികച്ചും ദയനീയവും നികൃഷ്ടവുമായ ഒരു പ്രവൃത്തിയാണ്.
‼️ കേരളത്തിലെ പതിനായിരത്തോളം കേന്ദ്രങ്ങളിൽ ബിജെപി പൂർണമായി വന്ദേമാതരം ആലപിച്ചുകൊണ്ട് ഓഗസ്റ്റ് 15-ന് ദേശീയപതാക ഉയർത്തും. ഇത് പാർട്ടി എടുത്ത ഉറച്ച തീരുമാനമാണ്. ദേശഭക്തിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ബിജെപി തയ്യാറല്ല.
‼️ രാജ്യത്തിനെതിരായ നിലപാടുകളുമായി കോൺഗ്രസ് സർക്കാരോ മറ്റുള്ളവരോ മുന്നോട്ട് പോയാൽ അതിനെ ജനകീയ പ്രക്ഷോഭമാക്കി ബിജെപി മാറ്റും. പാർലമെന്റിൽ ഉൾപ്പെടെ വന്ദേമാതരം ആലപിക്കുന്നത് നമ്മൾ കണ്ടതാണ്.
‼️ നിലവിളക്ക് കൊളുത്തുന്നത് ഈ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിൽ വർഗീയത കാണുന്നത് തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും അജണ്ടകൾ മുസ്‌ലിം ലീഗിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനെ തടയാൻ ബിജെപി മുന്നിലുണ്ടാകും.
അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here