പച്ചക്കറികളിലെ വിഷം കളയാന്‍ വഴിയുണ്ട്‌

0
36

ആരോഗ്യത്തിന് പച്ചക്കറികള്‍ പ്രധാനമാണ്. പല തരത്തിലെ പച്ചക്കറികളുമുണ്ട്. പല നിറത്തിലെ പല തരം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് പ്രധാനമാണ്. എന്നാല്‍ പലപ്പോഴും പച്ചക്കറികള്‍ ആരോഗ്യത്തിന് പകരം അസുഖങ്ങളാണ് നല്‍കുന്നത്. ഇവയില്‍ അടിയ്ക്കുന്ന കെമിക്കലുകള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്. നാം അങ്ങാടിയില്‍ നിന്ന് വാങ്ങുന്ന പല പച്ചക്കറികളിലും അടിയ്ക്കുന്ന വിഷാംശം നീക്കാനുള്ള വഴികള്‍ കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയാം

ഇലക്കറികള്‍ പൊതുവേ ധാരാളം കെമിക്കലുകള്‍ അടങ്ങുന്നവയാണ്. കറിവേപ്പിലയും മല്ലിയിലയും ഉള്‍പ്പെടെ.കറിവേപ്പിലയും പുതിനയിലയും വിനാഗിരി ലായനിയിലോ അല്ലെങ്കിൽ വാളൻപുളി ലായനിയിലോ 15 മിനിറ്റ് മുക്കിവയ്ക്കുക. അതിനു ശേഷം കഴുകിയെടുക്കാം. ഇതല്ലെങ്കില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം.
മല്ലിയിലയുടെ ചുവടുഭാഗം വേരോടെ മുറിച്ച് കളയുക. ശേഷം ടിഷ്യു പേപ്പറിലോ അല്ലെങ്കിൽ നേരിയ കോട്ടൺ തുണിയിലോ പൊതിയുക. ഇത് പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കറിവേപ്പിലയും ഇതേ രീതിയില്‍ വൃത്തിയാക്കാവുന്നതാണ്. വെള്ളം കളഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.

വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികൾ വൃത്തിയാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. ഒരു തുണികഴുകുന്ന ബ്രഷ് ഉപയോഗിച്ച് പച്ചക്കറികൾ മൃദുവായി ഉരയ്ക്കുക. അതിനു ശേഷം പല തവണ കഴുകുക. പിന്നീട് വാളൻപുളി ലായനിയിലോ അല്ലെങ്കിൽ വിനാഗിരി ലായനിയിലോ മുക്കിവയ്ക്കുക. ഇവിടെയും പകരം ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം. ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് സൂക്ഷിയ്ക്കാം.

പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീൻസ്, എന്നിവ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം. ഇവ വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കുക. അതിനു ശേഷം പല തവണ കഴുകിയെടുക്കുക. ഇതല്ലെങ്കില്‍ ഇവിടെയും പകരം ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം.
വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വയ്ക്കുക. പിന്നീട് ഞെട്ട് അടർത്തി മാറ്റി കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

മുരിങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയിലെ വിഷാംശം കളയാൻ നന്നായി കഴുകുക. ശേഷം വെള്ളം വാർന്നുപോകാനായി സുഷിരങ്ങളുള്ള പാത്രത്തിൽ വയ്ക്കുക. പിന്നീട് കോട്ടൺ തുണി ഉപയോഗിച്ച് ജലാംശം തുടച്ചശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇതല്ലെങ്കില്‍ ഇവിടെയും പകരം ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം

നെല്ലിക്ക, പയർ, പടവലം, എന്നിവ വൃത്തിയാക്കാൻ മൃദുവായ സ്‌ക്രാപ് പാഡ് ഉപയോഗിച്ച് രീതിയിൽ കഴുകുക. വിനാഗിരി ലായനിയിലോ വാളൻപുളി ലായനിയിലോ മുക്കിവയ്ക്കുക. അതിനു ശേഷം വെള്ളത്തിൽ പലവട്ടം കഴുകി വെള്ളം തുടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇതല്ലെങ്കില്‍ ഇവിടെയും പകരം ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം ഉപയോഗിയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here