ഹൈദരാബാദ്: തെലങ്കാനയില്‍ നാശം വിതച്ച് മോന്ത ചുഴലിക്കാറ്റ്. രണ്ട് ദിവസമായുള്ള പേമാരിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 112 പേർ മരിച്ചു. 4 പേരെ കാണാതായി.
ഏകദേശം 4.47 ലക്ഷം ഏക്കർ കൃഷിനാശം സംഭവിച്ചതായാണ് റിപ്പോർട്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. 2,000 പേരെയാണ് 12 പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
വാറങ്കൽ, ഖമ്മം, നൽഗൊണ്ട, മെഹബൂബ്‌നഗർ എന്നീ ജില്ലകളിൽ വ്യാപക നാശമാണ് മഴ മൂലം സംഭവിച്ചത്. നൽഗൊണ്ട ജില്ലയിലും മഹബൂബ്‌നഗറിൻ്റെ ചില ഭാഗങ്ങളിലും സാരമായ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഖമ്മമിൽ, മുന്നേരു നദി കരകവിഞ്ഞൊഴുകി 26 അടി ഉയരത്തിലെത്തി.
ബൊക്കലഗദ്ദ, മഞ്ചികാന്തിനഗർ, മോത്തിനഗർ, നായിഡുപേട്ട എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 520ലധികം പേർക്ക് അഭയം നൽകാനായി ആറ് പുനരധിവാസ കേന്ദ്രങ്ങൾ അധികൃതർ സ്ഥാപിച്ചു. ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി വളരെ വലുതാണ്. വാറങ്കലിലും ഖമ്മത്തിലുമാണ് മോന്ത കൂടുതല്‍ നാശം വിതച്ചത്.
ജില്ലകളിലുടനീളം വ്യാപക നാശനഷ്‌ടങ്ങൾ
നൽഗൊണ്ട മേഖലയിൽ 20 വീടുകൾ പൂർണമായും 30 വീടുകള്‍ ഭാഗികമായും നശിച്ചു. 30 കന്നുകാലികൾ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊരുതല ഗ്രാമത്തിലെ ദേവരകൊണ്ട-കമ്പലപ്പള്ളി റോഡ് ഒലിച്ചുപോയി. നാഗർകുർനൂൾ ജില്ലയിലെ റോഡുകളും തകർന്നു, ശ്രീശൈലം-ഹൈദരാബാദ് ഹൈവേയുടെ ചില ഭാഗങ്ങൾ ഒലിച്ചുപോയി.
പട്ടണങ്ങളും ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. അരുവികളും കനാലുകളും മഴ കാരണം കരകവിഞ്ഞൊഴുകി, കൂടാതെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെല്ല് ഒലിച്ചുപോയി. കർഷകർക്ക് വൻ നാശനഷ്‌ടമാണ് പേമാരി വരുത്തിവച്ചത്.

ഗോത്ര, കുടിയിറക്കപ്പെട്ട കുടുംബങ്ങൾ ദുരിതത്തിലാണ്
നൽഗൊണ്ടയിലേയും നാഗർകുർനൂളിലേയും കുടിയിറക്കപ്പെട്ടവരുടെയും ആദിവാസി കുടുംബങ്ങളുടെയും അവസ്ഥ ദയനീയമാണ്. ദിണ്ടി, നക്കലഗണ്ടി എന്നീ നദീകളുടെ കര കവിഞ്ഞൊഴുകൽ കാരണം, നിരവധി ആദിവാസി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. മോത്തിത്തണ്ടയിലെ ഗ്രാമവാസികൾ ട്രാക്‌ടറുകൾ ഉപയോഗിച്ച് 60 പേരെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി പാർപ്പിച്ചു.
അച്ചാംപെറ്റ് മണ്ഡലത്തിന് കീഴിലുള്ള മർലപാടു തണ്ടയിൽ, നക്കലഗണ്ടി റിസർവോയർ കരകവിഞ്ഞൊഴുകുകയും വീടുകൾ, കന്നുകാലികൾ, സംഭരിച്ചുവച്ച പരുത്തി എന്നിവ വെള്ളത്തിൽ മുങ്ങുകയും ചെയ്‌തു. ഇതുമൂലം 250 കുടുംബങ്ങളാണ് പലായനം ചെയ്‌തത്. മന്ത്രി കോണ്ട സുരേഖ, എംപി കാവ്യ, എംഎൽഎ നയിനി രാജേന്ദർ റെഡി, മേയർ സുധാറാണി, ജില്ലാ കലക്‌ടർമാർ സത്യശാരദ, സ്നേഹ ശബരീഷ് എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ദുരിതബാധിത കോളനികൾ സന്ദർശിക്കുകയും ചെയ്‌തു.