രണ്ടാം ടി20: ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍; ‘

0
30

നിതാ ഏകദിന ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പുരുഷ ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍ വീണ്ടും കളത്തിലിറങ്ങും. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ഒക്ടോബർ 31) മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:45 ന് മത്സരം ആരംഭിക്കും. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാൽ, പരമ്പരയില്‍ ജയിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇരു ടീമുകളും ഇറങ്ങുക. ഇന്ത്യയെ സൂര്യകുമാർ യാദവും ഓസ്‌ട്രേലിയയെ മിച്ചൽ മാർഷും നയിക്കും. മത്സരം സ്റ്റാർ സ്പോർട്‌സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം കാണാം

നേട്ടത്തിനരികെ സഞ്ജു സാംസണ്‍

രാജ്യാന്തര ടി20യിൽ 1000 റൺസെന്ന നാഴികക്കല്ലിന് അടുത്തെത്തി നിൽക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് 7 റൺസ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 12–ാമത്തെ ഇന്ത്യക്കാരനാകും സഞ്ജു. അതേസമയം 4 വിക്കറ്റ് കൂടി നേടിയാൽ രാജ്യാന്തര ടി20 വിക്കറ്റുകളിൽ ജസ്പ്രീത് ബുംറയും ‘സെഞ്ചറി’ തികയ്ക്കും.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഇതുവരെ ആകെ 33 ടി20 മത്സരങ്ങളാണ് കളിച്ചത്. 20 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. ഓസ്ട്രേലിയ ഇന്ത്യയെ 11 തവണ മാത്രമേ പരാജയപ്പെടുത്തിയിട്ടുള്ളൂ, അതേസമയം രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ഇരുടീമുകളും തമ്മിലുള്ള ഓരോ മത്സരവും ആവേശകരമായിരുന്നു.

ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു

പരമ്പരയിലെ ഒന്നാം ടി20 മത്സരം മഴ കാരണം റദ്ദാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റിന് 97 റൺസ് നേടി. പിന്നാലെ മഴയെത്തുടർന്ന് മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഏകദിന പരമ്പര 2-1 ന് നേടിയ ശേഷം, ആതിഥേയരായ ഓസ്‌ട്രേലിയ ടി20 പരമ്പരയും നേടാനും വിജയക്കുതിപ്പ് തുടരാനുമാണ് ശ്രമിക്കുക. അതേസമയം, ഒന്നാം നമ്പർ ടി20 ടീമായ ഇന്ത്യ, ചെറിയ ഫോർമാറ്റിൽ ലീഡ് നിലനിർത്താനും രണ്ടാം ടി20യിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here