കോൺഗ്രസ് എംപി ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ പാക് ബന്ധം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബ്രിട്ടീഷ് പൗരത്വമുള്ള എലിസബത്ത് കോൾബേൺ ഗോഗോയ് രാജ്യത്തിന് ആപത്താണെന്ന് ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.
എലിസബത്ത് അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ സർക്കാരിനെ അടിമറിക്കാൻ എലിസബത്ത് പദ്ധതി തയ്യാറാക്കി. പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്ഖുമായി എലിസബത്തിന് അടുത്ത ബന്ധമുണ്ട്. യുപിഎ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന 2010 മുതൽ 2013 വരെ തൗഖീർ ഷെയ്ഖ് 13 തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
അസം സർക്കാർ അന്വേഷണം ആരംഭിച്ചതിനുശേഷം “ആരെയെക്കെയോ സംരക്ഷിക്കാൻ” എന്ന തന്റെ എല്ലാ എക്സ് പോസ്റ്റുകളും തൗഖീർ ഷെയ്ഖ് നീക്കം ചെയ്തെന്നും ശർമ്മ പറഞ്ഞു.
എലിസബത്ത് ഗോഗോയ് വിവാഹത്തിന് മുമ്പ് മൂന്ന് തവണയും വിവാഹത്തിന് ശേഷം ഒൻപത് തവണയും പാകിസ്ഥാൻ സന്ദർശിച്ചു. ഗൗരവ് ഗോഗോയും പാകിസ്ഥാനിലേക്ക് രഹസ്യ സന്ദർശനം നടത്തി. ഇന്ത്യയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ എലിസബത്ത് ശേഖരിച്ച് ഷെയ്ഖിന് കൈമാറിയിരുന്നു.
ഗോഗോയ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ പാകിസ്ഥാൻ ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന മന്ത്രിസഭ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






