മുടി വേഗത്തിൽ തഴച്ച് വളരാൻ ഇതാ സൂപ്പര്‍ വിദ്യകള്‍….

0
42

നീളമുള്ള ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ പലരും മറന്നു പോകുന്നു. എന്നാൽ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങൾ പിന്തുടരുന്നത് മുടിയുടെ വളർച്ച വേഗത്തിലാക്കുകയും നഷ്‌ടപ്പെട്ട മുടിയുടെ ആരോഗ്യം തിരികെ കൊണ്ടുവരാനും നിങ്ങളെ സഹായിക്കും.

മുടിയുടെ ആരോഗ്യം നിലനിർത്താൻ പോഷകസമ്പുഷ്‌ടമായ ആഹാരം പ്രധാന പങ്ക് വഹിക്കുക്കുന്നു. പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, വിറ്റാമിൻ എ, സി, ഡി, ഇ, അവശ്യ ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

പതിവായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കാനും രോമകൂപങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും.

മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഹീറ്റ് സ്റ്റെെലിങ്. ഇത് മുടിയെ ദുർബലമാക്കുകയും പെട്ടന്ന് പൊട്ടിപോകാൻ കാരണമാകുകയും ചെയ്യും.

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ ബാധിക്കും.

പോണിടെയിൽ, ബ്രെയ്‌ഡ്, ബൺസ് എന്നീ ഇറുകിയ ഹെയർ സ്റ്റൈലുകൾ മുടിയുടെ വളർച്ചയെ മോശമായി ബാധിച്ചേക്കാം.

പോണിടെയിൽ, ബ്രെയ്‌ഡ്, ബൺസ് എന്നീ ഇറുകിയ ഹെയർ സ്റ്റൈലുകൾ മുടിയുടെ വളർച്ചയെ മോശമായി ബാധിച്ചേക്കാം.

ഉറക്കം മുടിയുടെ വളർച്ചയ്ക്ക് നിർണയകമാണ്. കോശങ്ങൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും. ആഴത്തിലുള്ള ഉറക്കം തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും.

റോസ്മേരി അല്ലെങ്കിൽ പെപ്പർമിന്‍റ് പോലുള്ള എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കാൻ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here