സ്‌ട്രെസും ആങ്‌സൈറ്റിയും താങ്ങാനാകുന്നില്ലേ…? മെഡിറ്റേഷനാണ് മരുന്ന്;

0
40

സമ്മർദം നിയന്ത്രിക്കാൻ ധ്യാനമാണ് നല്ലതെന്ന് ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ (MDNIY) വിദഗ്‌ധർ.

ന്നത്തെ ലോകത്ത് സമ്മർദവും ഉത്‌കണഠയും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിൽ ഇവ തളർത്തിയേക്കാം. പണ്ടത്തെ പോലെ ഉന്മേഷത്തോടെ ഇരിക്കാനോ ആഘോഷിക്കാനോ പറ്റാത്തത് വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അതിന് ഉത്തമ വഴി മെഡിറ്റേഷൻ അഥവാ ധ്യാനമാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

ഡിസംബർ 21 ലോക ധ്യാന ദിനമായിരുന്നു. തൊഴിൽ മേഖലയിലാണ് സമ്മർദം കൂടുതൽ അനുഭവപ്പെുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോലിയും വ്യക്തിജീവിതവും തമ്മില്‍ ബാലന്‍സ് ഇല്ലാതെ വരുമ്പോഴാണ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത്. സമ്മർദം നിയന്ത്രിക്കാനും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുന്ന ശാസ്‌ത്രീയമായ ഒരു ടൂളാണ് ധ്യാനം.

മെഡിറ്റേഷൻ… ഒരു സയന്‍റിഫിക് ടൂള്‍

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ 21 ലോക ധ്യാന ദിനമായി ആചരിക്കാൻ കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. സമ്മർദം നിയന്ത്രിക്കാൻ ധ്യാനമാണ് നല്ലതെന്ന് ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ (MDNIY) വിദഗ്‌ധർ പറഞ്ഞു. ഈ മത്സരാധിഷ്‌ഠിത ലോകത്ത് ധ്യാനത്തിൻ്റെ ക്ലിനിക്കൽ പ്രസക്തി എടുത്തു കാണിക്കുകയും ചെയ്‌തു.

ശരീരത്തെയും മനസിനെയും ഏകോപിപ്പിക്കുന്നതിന് പതഞ്ജല യോഗസൂത്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് എംഡിഎൻഐവൈ ഡയറക്‌ടർ പ്രൊഫ ഡോ. കാശിനാഥ് സമഗന്ധി പറഞ്ഞു. ഇഷ്‌ടപ്പെട്ട ഒരു സ്ഥലത്ത് സ്വസ്ഥമായി ഇരുന്ന് ‘ഓം’ എന്ന് മനസിൽ ഉരുവിടുന്നത് സമ്മർദം കുറക്കാൻ പറ്റിയ എറ്റവും നല്ല മാർഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ധ്യാനം, നെഗറ്റീവ് എനർജിയിൽ നിന്ന് പിന്തിരിപ്പിക്കുകയും ഭയം കുറക്കുകയും ചെയ്യുമെന്ന് ന്യൂറോ ഇമേജിങ് പഠനങ്ങൾ കാണിക്കുന്നു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നുള്ള കണ്ടെത്തലുകളെ കുറിച്ച് കാശിനാഥ് സമഗന്ധി പറഞ്ഞു. യോഗ, ക്യത്യമായ ഉറക്കം എന്നിവ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും അത് മൂലം സമ്മർദം കുറക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here