ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

0
30

ചെന്നൈയിൽ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിക്കും

കൊച്ചി: ശബരിമല മണ്ഡലകാലം പ്രമാണിച്ചുള്ള സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിക്കും.

ട്രെയിൻ നമ്പർ 06111/06112 ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലം വരെ സർവ്വീസ് നടത്തും. ആകെ പത്ത് സർവ്വീസുകളാണ് ഈ ട്രെയിനിന് ക്രമീകരിച്ചിരിക്കുന്നത്. 14-ന് രാത്രി 11.55ന് എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് നാലരയ്ക്ക് കൊല്ലത്ത് എത്തിചേരും.

15-ന് വൈകിട്ട് 7.35-ന് കൊല്ലത്ത് നിന്ന് തിരികെ യാത്ര ആരംഭിക്കും. ജനുവരി 16-വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് കേരളത്തിലേക്കുള്ള സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളിൽ സ്‌റ്റോപ്പുണ്ട്. 

ട്രെയിൻ നമ്പർ 06113/06114,  ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. ഞായറാഴ്ചകളിൽ ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര തിങ്കളാഴ്ചയാണ്. ഞായറാഴ്ച രാത്രി 11.50-ന് യാത്ര പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് 4.30-യ്ക്ക് കൊല്ലത്ത് എത്തിചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളിൽ സ്‌റ്റോപ്പുകളുണ്ട്. നവംബർ 17 മുതൽ തുടങ്ങുന്ന സർവ്വീസ് ജനുവരി 19 വരെയുണ്ടാകും.

ട്രെയിൻ നമ്പർ 06119/06220 ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. ബുധനാഴ്ചകളിൽ ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വ്യാഴാഴ്ചയാണ്. വൈകിട്ട് 3.10-ന് ചെന്നൈയിൽ നിന്ന് യാത്ര പുറപ്പെടും.

വ്യാഴാഴ്ച രാവിലെ 6.40-ന് കൊല്ലത്ത് എത്തിചേരും. മടക്കയാത്ര കൊല്ലത്ത് നിന്ന് രാവിലെ 10.40-ന് തുടങ്ങും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളിൽ സ്‌റ്റോപ്പുകളുണ്ട്. നവംബർ 19മുതൽ തുടങ്ങുന്ന സർവ്വീസ് ജനുവരി 21 വരെയുണ്ടാകും.

ട്രെയിൻ നമ്പർ 06127/06128 ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. വ്യാഴാഴ്ചകളിൽ ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വെള്ളിയാഴ്ചയാണ്. ചെന്നൈയിൽനിന്ന് രാത്രി11.50-ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4.30യോടെ കൊല്ലത്ത് എത്തിചേരും. അതേദിവസം വൈകിട്ട് 6.30-നാണ് ചെന്നൈയിലേക്കുള്ള യാത്ര.

പത്ത് സർവ്വീസുകളുള്ള ട്രെയിൻ സർവ്വീസ് നവംബർ 20-ന് ആരംഭിച്ച് ജനുവരി 22ന് അവസാനിക്കും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളിൽ സ്‌റ്റോപ്പുകളുണ്ട്.

നവംബർ 19 മുതൽ, തുടങ്ങുന്ന സർവ്വീസ് ജനുവരി 21 വരെയുണ്ടാകും. നിലവിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയിവടങ്ങളിൽ നിന്നും വരും ദിവസങ്ങളിൽ പ്രത്യേക തീവണ്ടികൾ ആരംഭിക്കാനാണ് സാധ്യത. 

LEAVE A REPLY

Please enter your comment!
Please enter your name here