പൊതുപരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.

0
32
പരീക്ഷാ ക്രമക്കേടുകളിൽ കടുത്ത ശിക്ഷയും കനത്ത പിഴയും ഉറപ്പാക്കി പൊതുപരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷംവരെയായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽനിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽനിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽനിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽനിന്ന് എട്ടു വർഷമായി ഉയർത്തും.
അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം. സംഘടിത പരീക്ഷാക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നു വർഷത്തെ തടവ് അഞ്ചുവർഷമായും ഒരു കോടി രൂപ പിഴ അഞ്ചുകോടി രൂപയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽനിന്ന് ഏഴുവർഷമായും പിഴ ഒരു കോടിയിൽനിന്ന് പത്തുകോടിയായും ഉയർത്തും.
രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനും പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാനും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നതിൻ്റെ തെളിവാണ് ഈ നിയമനിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here