കൊണാർക്ക് സൂര്യക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .
വാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.
229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ് ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.
ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക് നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.
കലിംഗ വാസ്തുവിദ്യയുടെ ഏറ്റവും ഉയർന്ന നേട്ടമായി കൊണാർക്കിലെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി പതിനാറാം നൂറ്റാണ്ടിൽ ഒറീസയുടെ പരിധിക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നു . അക്ബറിന്റെ കൊട്ടാരത്തിലെ പ്രശസ്ത ചരിത്രകാരനായ അബുൽ-ഫസലിന്റെ ഐൻ-ഇ-അക്ബരിയിൽ പ്രത്യക്ഷപ്പെട്ട വിശദമായ കൊണാർക്ക് ക്ഷേത്രത്തിന്റെ വിവരണം ഇതാണ് (AD-1556-1605) ” പുരി ജഗന്നാഥനടുത്ത് സൂര്യദേവനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് . എല്ലാവരെയും ഒരുപോലെ അതിശയിപ്പിക്കുന്നു, കാഴ്ച ”
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച സൂര്യ ക്ഷേത്രം സൂര്യദേവന്റെ ഭീമാകാരമായ ഒരു രഥമായി കണക്കാക്കപ്പെടുന്നു , പന്ത്രണ്ട് ജോഡി മനോഹരമായി അലങ്കരിച്ച ചക്രങ്ങൾ . ഏഴ് ജോഡി കുതിരകളാൽ വലിച്ചെടുക്കപ്പെടുന്നു . ഭാവനയിൽ ഗാംഭീര്യമുള്ള ഈ ക്ഷേത്രം വാസ്തവത്തിൽ ഇന്ത്യയിലെ ഏറ്റവും മഹത്തായ സ്മാരകങ്ങളിലൊന്നാണ് . ക്ഷേത്രം അതിന്റെ അളവുകളും കുറ്റമറ്റ അനുപാതങ്ങളും കൊണ്ട് പ്രശസ്തമാണ്. ഒറീസയിലെ ഏറ്റവും മികച്ച ക്ഷേത്രം ഇതാണ് . അതിന്റെ രൂപകൽപ്പനയും വാസ്തുവിദ്യാ വിശദാംശങ്ങളുമാണ് പ്രധാന ഗുണനിലവാരം . 229 അടി ഉയരത്തിലാണ് പ്രധാന ശ്രീകോവിൽ. പ്രധാന ദേവതയെ പ്രതിഷ്ഠിച്ച പ്രധാന ശ്രീകോവിൽ വീണുപോയി . കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് സൂര്യക്ഷേത്രത്തിന്റെ വിന്യാസം. പ്രകൃതിദത്ത ചുറ്റുപാടുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്,






