ചർച്ച ഫലം കണ്ടില്ലെങ്കിൽ തുറന്ന യുദ്ധം; പ്രഖ്യാപനവുമായി പാക് പ്രതിരോധ മന്ത്രി

0
29

ഒക്‌ടോബർ 19 മുതൽ നടക്കുന്ന സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിലാണ് പാക് പ്രഖ്യാപനം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുമായാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

അതിർത്തി തർക്കങ്ങളും അഫ്‌ഗാൻ-പാക് സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് തീരുമാനമായില്ലെങ്കിൽ തുറന്ന യുദ്ധമെന്ന് പ്രഖ്യാപനവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ്. ഖത്തറിൻ്റെയും തുർക്കിയുടെയും നേതൃത്വത്തിൽ ഒക്‌ടോബർ 19 മുതൽ നടക്കുന്ന സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിലാണ് പാക് മന്ത്രിയുടെ പ്രഖ്യാപനം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുമായാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

2025 ഒക്‌ടോബർ ഒൻപതിനാണ് അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും പുതിയ സംഘർഷം ആരംഭിച്ചത്. നിരവധി പാക് സൈനികരും ഭീകരവാദികളും ഒപ്പം സാധാരണക്കാരും അഫ്‌ഗാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് പാകിസ്ഥാൻ്റെ വാദം

കഴിഞ്ഞ ദിവസങ്ങളില്‍ അതിർത്തിയിൽ പ്രകോപനപരമായ ഒന്നും ഉണ്ടായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ദോഹയിൽ നടന്ന ആദ്യ ഘട്ട ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമ്മതിച്ച ഭൂരിഭാഗം കാര്യങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് ഖ്വാജ മുഹമ്മദ് പറഞ്ഞു. അതിർത്തി മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്ന കരാറിൽ ഇരു രാജ്യങ്ങളും സമ്മതിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പദ്ധതി പ്രകാരം മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിച്ചതായി പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞിരുന്നു.

“അഫ്‌ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനിലേക്ക് ഉയർന്നുവരുന്ന ഭീകരതയുടെ ഭീഷണി പ്രതിരോധിക്കുന്നതിനും കൂടുതൽ പാകിസ്ഥാനികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി യോഗം ചേരും. തുർക്കി ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു,” താഹിർ ആൻഡ്രാബി പറഞ്ഞു.

തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താഹിർ ആൻഡ്രാബി പറഞ്ഞു. പാക് ഉപമന്ത്രി മൗലവി റഹ്‌മത്തുള്ള നജീബാണ് അഫ്‌ഗാൻ പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ഭരണകൂട വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

പാകിസ്ഥാനുമായുള്ള ശേഷിക്കുന്ന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുജാഹിദ് സബിഹുള്ള മുജാഹിദ് പറഞ്ഞു. 2021-ൽ കാബൂൾ താലിബാൻ പിടിച്ചെടുത്തതിനെത്തുടർന്ന് പാകിസ്ഥാനിൽ വീണ്ടും അഫ്‌ഗാൻ ആക്രമണം തുടങ്ങിയിരുന്നു.

പാകിസ്ഥാൻ- അഫ്‌ഗാനിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിന് കാരണമായി. പലചരക്ക്, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ വിലയെ സാരമായി ബാധിച്ചു. തക്കാളി, ഉള്ളി, മാതളനാരങ്ങ, മുന്തിരി, ആപ്പിൾ തുടങ്ങിയ ഉൽപ്പന്നൾ കാബൂളിൽ നിന്നാണ് പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്‌തിരുന്നത്. സംഘർഷം പാകിസ്ഥാനിൽ വിലക്കയറ്റത്തിന് കാരണമായപ്പോൾ അഫ്‌ഗാനിലെ വ്യാപാരികൾക്കും തിരിച്ചടിയായി. അഫ്‌ഗാൻ വ്യാപാരികൾക്ക് വിപണി ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. പല കർഷകരും നഷ്‌ടം നേരിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here