ജീവനി എന്ന അത്ഭുത സസ്യം ആരോഗ്യപച്ച പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആരോഗ്യപ്പച്ച. ട്രൈക്കോപ്പസ് സൈലനിക്കസ് (Trichopus zeylanicus) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്.
ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്. ഇലകൾ ത്രികോണാകൃതിയിലുള്ളതും കടും പച്ചനിറത്തിലുള്ളതുമാണ്. വളരെ ചെറിയപൂക്കൾ, ഏലക്കായെപ്പൊലെയുള്ള ചെറിയ കായ്കൾ എന്നിവയാണ് ഇതിനുള്ളത്. പാകമാകാത്ത കായ്കൾക്ക് എണ്ണമയം ഉണ്ടായിരിക്കും.
ആരോഗ്യപച്ചയുടെ ചരിത്രം
🌿🌺🌿🌺🌿🌺🌿🌺
ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും ചാത്താൻകിളങ്ക് എന്നു കാണിക്കാരും വിളിക്കുന്ന സസ്യത്തെ അഗസ്ത്യമലനിരകളിലെ കോട്ടൂര് ചോനംപാറ കോളനിയിലെ കാണിക്കാരായ കുട്ടിമാത്തന്കാണിയും മല്ലന്കാണിയുമാണ് 1987ല് അന്നത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർക്ക് കാണിച്ചുകൊടുത്തത്. കാട്ടിലെ പഠനത്തിനു വന്ന ശാസ്ത്രജ്ഞർ ഇടയ്ക്ക് വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് കാണിക്കാർ അവിടെ കാണപ്പെടുന്ന ചെടിയുടെ ഇലയും കായും കഴിക്കുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽ പെട്ട ശാസ്ത്രജ്ഞർ ആണ് ഇരുളിൽ കിടന്ന ഇതിനെ പുറമേയ്ക്ക് പരിചയപെടുത്തിയത്.
വിശപ്പടക്കാനും തളർച്ച മാറ്റാനും ആദിവാസികൾ ഉപയോഗിച്ചു വന്നിരുന്ന സസ്യത്തെ ശാസ്ത്രജ്ഞർ പറിച്ചെടുക്കുകയും എട്ടു വർഷത്തെ പരീക്ഷണത്തിനുശേഷം അതിൽ നിന്ന് ‘ജീവനി’ എന്ന ഔഷധം നിർമിക്കുകയും ചെയ്തു.
പ്രതിരോധശക്തി വർദ്ധിപ്പിച്ച് രക്ത അളവ് കൂട്ടാനാണ് ‘*ജീവനി’ ഉപയോഗിച്ചിരുന്നത്* .ആരോഗ്യപ്പച്ചയുടെ ഇലകളാണ് ‘ജീവനി’ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.അമേരിക്കയിലെ ടെക്സാസിലെ കോട്ട് ആൻഡ് വൈറ്റ് ക്ലിനിക്ക് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെയും ടെക്സാസിലെ ഹെൽത്ത് സയൻസ് സെന്ററിലെയും ശാസ്ത്രജ്ഞർ ആരോഗ്യപ്പച്ചയിൽ നിന്ന്, കോശങ്ങളിൽ അടിയുന്ന അഴുക്കുകളെ മാറ്റാൻ ഈ സസ്യത്തിന് കഴിയുമെന്ന് കണ്ടെത്തി.
🌹ചാത്തൻ കിളങ് എന്ന പേരിൽ അറിഞ്ഞിരുന്ന ഇത് വിശപ്പ് മാറ്റാൻ കാണിക്കാർ കഴിച്ചിരുന്നു.
🌹ഇത് കഴിച്ചാൽ ഉന്മേഷവും ആരോഗ്യവും ഉണ്ടാകുന്നതായി കണ്ടു.
🌹ദീർഘനാളുകൾ തപസ്സു ചെയ്യണ്ടി വന്ന മഹർഷിമാർ ഇതിന്റെ ഇലയും കായും കഴിച്ച് ആരോഗ്യവാന്മാരും ദീർഘായുസ് ഉള്ളവരും ആയി ജീവിച്ചിരുന്നു.
🌹ഇതിന് കരളിനേ സംരക്ഷിക്കാൻ കഴിവുണ്ട്.
ആരോഗ്യത്തിനും, ഉന്മേഷത്തിനും, ദീർഘായുസിനും ഇത് ഏറ്റവും നല്ല ഔഷധമായി അറിയപ്പെടുന്നു.
🌹മലകയറുന്നവർ, കാട്ടിൽ പോകുന്നവർ ഇവരൊക്കെ ഇതിന്റ കായ കഴിക്കുന്നത് നല്ലതാണ്. ഷീണവും വിശപ്പും ഉണ്ടാകില്ല.
🌹ഇതിന്റെ അപൂർവ ഔഷധഗുണങ്ങൾ കണ്ടെത്തുവാൻ ഇപ്പോഴും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
🌿🌺🌿🌺🌿🌺🌿🌺*ആരോഗ്യദായിനിയായ ആരോഗ്യപച്ചയെ നമ്മുടെ ഔഷധ തോട്ടത്തിൽ നിന്നു ഒഴിച്ചു മാറ്റാൻ പറ്റാത്തതാണ്. അത്രെയേറെയുണ്ട് ഇതിന്റെ ഗുണങ്ങൾ







