സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്…

0
39
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: നേരിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് വർധിച്ചത് 40 രൂപയും കൂടി. ഇതോടെ 22 കാരറ്റ് പവൻ സ്വർണത്തിന് 1,11,000 രൂപയും ഒരു ഗ്രാമിന് 13,875 രൂപയുമായാണ് ഇന്നത്തെ വിപണി നിരക്ക്.

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വിലയിൽ തെല്ലൊരു ആശ്വാസമുണ്ടായിരുന്നു. വിലയിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും സ്വർണ വില ഒരു ലക്ഷത്തിൽ തന്നെ തുടരുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഉയർന്നിരിക്കുകയാണ് സ്വർണവില. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാമിന് 11,400 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍ വില 91,200 രൂപയായി. അതേസമയം 14 കാരറ്റ് സ്വർണം ഗ്രാമിന് ഗ്രാമിന് 8,880 രൂപയും പവന് 71, 040 രൂപയായി ഉയർന്നു.

എന്നാൽ വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിനാകട്ടെ 2,550 രൂപ നൽകണം. സാധാരണ പണിക്കൂലിയുടെ അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ തുക ഉയരാം. സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സ്വർണവിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്‌ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം 1.40 ലക്ഷം രൂപയെങ്കിലും ഉപഭോക്താവ് നൽകേണ്ടിവരും. ഉയർന്ന വിലയാണെങ്കിലും സ്വർണത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങളിൽ ശക്തമാണ്. വിലയിലുണ്ടാകുന്ന വർധനയോ ഇടിവോ അധികകാലം നീണ്ടുനിൽക്കാറില്ല എന്നതിനാൽ വിപണിയിലെ മാറ്റങ്ങൾ നിർണായകമാണ്.

അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങൾ വരുംദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇതിന് പുറമെ ഡോളറിനെതിരായ രൂപയുടെ മൂല്യം, സ്വർണത്തിൻ്റെ പ്രാദേശികമായ ആവശ്യകതകൾ, രാജ്യത്തെ ഇറക്കുമതി തീരുവ എന്നീ വിവിധ ഘടകങ്ങളും വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സാധാരണക്കാരുടെ ആശങ്കകൾക്കും പുതിയ വിലയിടിവ് പരിഹാരമാകും. വ്യവസായികാവശ്യങ്ങൾക്ക് വെള്ളി കൂടുതലായി ഉപയോഗിക്കുന്നതിനാൽ വെള്ളിവിലയിലും ഉടൻ മാറ്റമുണ്ടായേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here