ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിൽ ക്ഷമ ചോദിച്ച് എൻസിഇആർടി. വിമർശനത്തെ തുടർന്ന് പാഠപുസ്‌തകത്തിൻ്റെ വിതരണം നിർത്തിവച്ചു. അച്ചടിച്ച 2.25 ലക്ഷം കോപ്പികളിൽ 38 എണ്ണം മാത്രമേ വിതരണം ചെയ്‌തിട്ടുള്ളു. അവ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കമ്മിഷൻ പറഞ്ഞു.
നിലവിലുള്ള നടപടിക്രമമനുസരിച്ച് എൻസിഇആർടി എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്‌തകത്തിൽ അദ്ധ്യായം നാലിൽ ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി എന്ന ഭാഗം അബദ്ധവശാൽ ഉൾപ്പട്ടതായി കണ്ടെതിയിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിദ്യാഭ്യാസ മന്ത്രാലയം പുസ്‌തകത്തിൻ്റെ വിതരണം നിർത്തിവയ്‌ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് എൻസിആർടി പ്രസ്‌താവനയിൽ പറയുന്നു.
ഇത് മനഃപൂർവമല്ലെന്നും ഏതെങ്കിലും ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എൻസിആർടി പറഞ്ഞു. കൃത്യമായ പരിശോധനക്ക് ശേഷം അധികാരികളുമായി കൂടിയലോചിച്ച് പാഠപുസ്‌തകം മാറ്റി അച്ചടിക്കുമെന്നും 2026 -27 അധ്യയന വര്‍ഷം ആരംഭിക്കുമ്പോൾ വിദ്യാർഥികൾക്ക് പാഠപുസ്‌തകം ലഭ്യമാക്കുമെന്നും എൻസിഇആർടി പറഞ്ഞു. പാഠപുസ്‌തകത്തിൽ ഉൾപ്പെട്ട ‘വിധിന്യായത്തിലെ അഴിമതി’യിൽ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്‌ജിമാരുടെ കുറവ്, സങ്കീർണമായ നിയമനടപടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ എന്നിവയെ നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികളായി എട്ടാം ക്ലാസിലെ പാഠപുസ്‌തകത്തിൽ ഉൾപ്പെുത്തിയിരുന്നു.
Social Science textbook, Exploring Society: India and Beyond, Vol II for Class 8 (ANI)
ഇതിൽ പ്രതിഷേധവുമായി സുപ്രീകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാകേസെടുക്കാനും ചീഫ് ജസ്‌റ്റിസ് ഉത്തരവിട്ടു.
അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിങ്‌വിയും പുസ്‌തകത്തിൻ്റെ പകർപ്പമായി എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മറ്റ് മേഖലകളൊന്നും പരിഗണിക്കാതെ ജുഡീഷ്യറിയിൽ അിമതിയെന്ന നിലയിൽ പാഠാഗം കൊണ്ടുവരുന്നത് കരുത്തിക്കൂട്ടിയുള്ള നീക്കമാണെന്ന് കപിൽ സിബൽ പറഞ്ഞു.







