സംരംഭകരാകാം, പണം സർക്കാർ തരും; ഇതാ ചില സ്വയം തൊഴില്‍ സഹായ പദ്ധതികള്‍

0
45

സ്വയം തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്ന ചില സംസ്ഥാന സർക്കാർ പദ്ധതികളെ കുറിച്ച് അറിഞ്ഞാലോ…

ജോലി ഇല്ലെന്ന് വേദനിക്കുന്നവരാണോ? സ്വയം തൊഴില്‍ ചെയ്യാനോ സംരംഭകരാകാനോ താത്‌പര്യമുണ്ടോ? ഇതിനെല്ലാം പണം എവിടെ നിന്ന് എന്ന് ചിന്തിച്ച് തല പുകയ്‌ക്കേണ്ട. സംസ്ഥാന സർക്കാരിന്‍റെ കിടിലൻ പദ്ധതികളുണ്ട്.

കേരള സർക്കാരിന്‍റെ തൊഴില്‍ നൈപുണ്യ വകുപ്പിനു കീഴിലുള്ള എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാണ് സ്വയം തൊഴില്‍ സഹായ പദ്ധതികള്‍ സർക്കാർ നടപ്പാക്കുന്നത്. ഏതൊക്കെയെന്ന് അറിയേണ്ടേ?

  • കേരള സംസ്ഥാന സ്വയം തൊഴില്‍ പദ്ധതി അഥവാ കെസ്‌റു
  • എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചില്‍ രജിസ്റ്റർ ചെയ്‌തവരാണോ? എന്നിട്ടും തൊഴില്‍ ഒന്നും ലഭിച്ചില്ലേ? എങ്കില്‍ നിങ്ങള്‍ക്കൊരു സുവർണാവസരമാണിത്. എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചില്‍ രജിസ്റ്റർ ചെയ്‌തിട്ടും ജോലി ലഭിക്കാത്തവർക്കായി കേരള സർക്കാർ നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയാണ് കെസ്‌റു. ഉത്‌പാദന, വാണിജ്യ, സേവന സംരംഭങ്ങള്‍ ഈ പദ്ധതി വഴി തുടങ്ങാം. അതും കുറഞ്ഞ മുതല്‍ മുടക്കില്‍. വ്യക്തികള്‍ക്കോ സംഘമായോ ഈ പദ്ധതി പ്രകാരം സംരംഭം തുടങ്ങാവുന്നതാണ്.

  • വായ്‌പ എത്ര ലഭിക്കും?

  • ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർത്താണ് സർക്കാരിന്‍റെ ഈ വായ്‌പാ പദ്ധതി. പരമാവധി ഒരു ലക്ഷം രൂപയാണ് കെസ്‌റു പദ്ധതി പ്രകാരം വായ്‌പയായി ലഭിക്കുക. ഇനി ഇത് ഗ്രൂപ്പ് സംരംഭത്തിന്‍റെ കാര്യത്തിലാണെങ്കിലോ? ഗ്രൂപ്പിലെ ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വായ്‌പാ തുകയുടെ 20 ശതമാനം അതായത് 20,000 രൂപയാണ് സംബ്‌സിഡി ലഭിക്കുക.

    ആർക്കൊക്കെ വായ്‌പ ലഭിക്കും?

    21നും 50നും ഇടയില്‍ പ്രായം ഉള്ളവർക്കാണ് കെസ്‌റു പദ്ധതിയ്‌ക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാൻ പാടില്ല. അപേക്ഷകർ വിദ്യാർഥികളാകരുത്. അപേക്ഷകർക്ക് മലയാളം എഴുതാനും വയിക്കാനും അറിഞ്ഞിരിക്കണം. പ്രത്യേകം ശ്രദ്ധിക്കുക, കെസ്‌റു ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്‍റ് വഴിയുളള താത്‌കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കപ്പെടല്ല. പക്ഷേ സ്ഥിരനിയമനങ്ങള്‍ക്ക് പരിഗണിക്കും.

    • ശരണ്യ, സ്‌ത്രീകള്‍ക്ക് മാത്രമായി ഒരു പദ്ധതി
    • സ്‌ത്രീകള്‍ക്ക് മാത്രമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്‌പാ പദ്ധതിയാണ് ശരണ്യ. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകൾ വഴിയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. വായ്‌പകള്‍ക്ക് 20% മുതൽ 50% വരെ സബ്‌സിഡി ലഭിക്കും. വീടുകളലും ശരണ്യ സംരംഭങ്ങള്‍ തുടങ്ങാം.

      ആർക്കൊക്കെ അപേക്ഷിക്കാം

      1. തൊഴില്‍ രഹിതരായ വിധവകള്‍
      2. നിയമപരമായി വിവഹ ബന്ധം വേർപെടുത്തിയ സ്‌ത്രീകള്‍
      3. പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ
      4. ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകള്‍
      5. ഭർത്താവിനെ കാണാതായ സ്‌ത്രീകള്‍
      6. 30 വയസ് തികഞ്ഞ അവിവാഹിതകള്‍
      7. കിടപ്പുരോഗിയുടെ ഭാര്യ
      8. ശ്രദ്ധിക്കുക: അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സമയത്ത് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷൻ നിലവിലുണ്ടാകണം.

      9. എത്ര കിട്ടും വായ്‌പ?

      10. കച്ചവടം, സേവനം, ഉത്‌പാദനം തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപ വരെ വായ്‌പ ലഭിക്കും. ഇത് പലിശ രഹിതമാണ്. വായ്‌പയുടെ 50 ശതമാനം അതായത് 25,000 രൂപ സബ്‌സിഡി ലഭിക്കും. മൊത്തം പദ്ധതി ചെലവിന്‍റെ 10 ശതമാനം സംരംഭക കണ്ടെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here